logo

തമിഴ് താരം വിക്രമിന്‍റെ മകൻ ധ്രുവ് ഓടിച്ച വാഹനമിടിച്ച് മൂന്നുപേർക്ക് പരുക്ക്

News Desk | Updated on:   Aug  12,  2018  01:55 pm

ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്

ചെന്നൈ: തമിഴ് താരം വിക്രമിന്‍റെ മകൻ ധ്രുവ് ഓടിച്ച വാഹനമിടിച്ച് മൂന്നുപേർക്ക് പരുക്ക്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മൂന്ന് ഓട്ടോകളും തകർന്നു. ഓട്ടോയുടേ ഉള്ളിൽ ഉറങ്ങി കിടന്ന ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ചെന്നൈ പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം.

പോണ്ടി ബസാർ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു. ധ്രുവ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ കൂടെ 3 സുഹൃത്തുക്കളും ഉണ്ടായിരുന്നു. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനുമാണ് അടയാര്‍ പൊലീസ് കെസെടുത്തത്. പിന്നീട ജാമ്യത്തിൽ വിട്ടു.

സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്.

add image

Latest


add image
add image
add image
add image
Top