logo

'ഇടയനോടൊപ്പം ഒരു ദിവസം' എന്ന ബിഷപ്പ് ഫ്രാങ്കോയുടെ പരിപാടിക്കിടെ മോശം അനുഭവങ്ങളുണ്ടായി; കന്യാസ്ത്രീകളുടെ നിർണായക മൊഴി

News Desk | Updated on:   Aug  12,  2018  11:50 am

പരിപാടിയുടെ ഭാഗമായി പ്രാര്‍ഥനയ്ക്കെന്ന പേരിൽ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് കന്യാസ്ത്രീകളെ സ്വന്തം മുറിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ന്യൂഡൽഹി: 'ഇടയനോടൊപ്പം ഒരുദിവസം' എന്ന പേരിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നടത്തിവന്ന പ്രാർത്ഥനാ പരിപാടിക്കിടെ മോശം അനുഭവങ്ങളുണ്ടായതായി കന്യാസ്ത്രീകൾ പൊലീസിന് മൊഴി നൽകി. മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുനിന്നുള്ള കന്യാസ്ത്രീകളാണ് ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന വൈക്കം ഡി വൈ എസ് പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്.

മദര്‍ ജനറൽ ഉള്‍പ്പെടെ ആറു കന്യാസ്ത്രീകളുടെ മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തി. ഇതില്‍ നാലു പേരാണ്‌ ബിഷപ്പിനെതിരേ നിർണായകമായ മൊഴി നല്‍കിയിരിക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നൽകിയിരിക്കുന്ന പീഡനപരാതിയെ ശരിവെക്കുന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന മൊഴികൾ. അതുകൊണ്ടുതന്നെ ബിഷപ്പിനെതിരായ നിർണായക മൊഴികളായി ഇവ മാറും.

2014ലാണ് 'ഇടയനോടൊപ്പം ഒരു ദിവസം' അഥവാ 'എ ഡേ വിത്ത് ഷെപ്പേഡ്' എന്ന പരിപാടി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരംഭിച്ചത്. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ഥനാ പരിപാടിയായിരുന്നു ഇത്. പകല്‍ മുഴുവന്‍ ബിഷപ്പിനൊടൊപ്പം കന്യാസ്ത്രീകള്‍ പ്രാര്‍ഥനയിൽ പങ്കെടുക്കുകയും സന്ധ്യയാകുന്നതോടെ കന്യാസ്ത്രീകള്‍ ഓരോരുത്തരായി ബിഷപ്പിനെ പ്രത്യേകമായി കാണണമെന്നതുമായിരുന്നു 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പരിപാടി.

പരിപാടിയുടെ ഭാഗമായി പ്രാര്‍ഥനയ്ക്കെന്ന പേരിൽ അര്‍ധരാത്രിയില്‍ പോലും ബിഷപ്പ് കന്യാസ്ത്രീകളെ സ്വന്തം മുറിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആക്ഷേപം ഉയർന്നതോടെ വിവാദപരിപാടി സഭാ നേതൃത്വം ഇടപെട്ട് നിർത്തിവെക്കുകയായിരുന്നുവെന്നും കന്യാസ്ത്രീകൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top