logo

റിയാസ് മൗലവി വധം: വിചാരണ തീയതി ആഗസ്ത് പതിനാറിന് പ്രഖ്യാപിക്കും

Malabar Bureau | Updated on:   Aug  12,  2018  09:52 am

പള്ളിയോട് ചേർന്നുള്ള മുറിയിൽ കയറി മൂന്നംഗ സംഘം മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കാസർഗോഡ്: പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ ആര്‍എസ്എസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തീയ്യതി ഓഗസ്റ്റ് 16ന് പ്രഖ്യാപിക്കും.2017 മാര്‍ച്ച് 20 ന് രാത്രി പന്ത്രണ്ടരയോടെയാണ് കുടക് ഹൊഡബ സ്വദേശിയായ റിയാസ് മൗലവി ക്രൂരമായി കൊലപ്പെടുത്തിയത്. പള്ളിയോട് ചേർന്നുള്ള മുറിയിൽ കയറി മൂന്നംഗ സംഘം മൗലവിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ആർഎസ്എസ് പ്രവർത്തകരായ കേളുഗുഡ്ഡ സ്വദേശി എസ് നിതിന്‍(18), സണ്ണകൂഡ്ലു സ്വദേശി എന്‍ അഖിലേഷ് (25), കേളുഗുഡ്ഡെ അയ്യപ്പ നഗർ സ്വദേശി എസ് അജേഷ് എന്ന അപ്പു(20) എന്നിവരാണ് കേസിലെ പ്രതികള്‍.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന റിയാസ് മൗലവിയുടെ ബന്ധുക്കളുടെ ഹരജിയില്‍ വിചാരണ കോടതിക്ക് തീരുമാനം കൈകൊള്ളാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

add image

Latest


add image
add image
add image
add image
Top