logo

ഇന്ത്യൻ വംശജനായ സാഹിത്യ നൊബേൽ സമ്മാന ജേതാവ് വിഎസ് നയ്പാൾ അന്തരിച്ചു

News Desk | Updated on:   Aug  12,  2018  09:30 am

2001ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി.

ലണ്ടന്‍: ഇന്ത്യൻ വംശജനായ സാഹിത്യ നൊബേല്‍ സമ്മാന ജേതാവ് വി എസ് നയ്പാള്‍ അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു. ലണ്ടനിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഇദ്ദേഹത്തിന്റെ പൂര്‍ണനാമം വിദ്യാധര്‍ സൂരജ്പ്രസാദ് നയ്പാള്‍ എന്നാണ്

ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിൽ ജനിച്ച നയ്പാൾ ഇംഗ്ലണ്ടിലാണ് ജീവിതത്തിന്റെ ഏറെ ഭാഗവും ചെലവഴിച്ചത്.

1971ല്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായ നയ്പാളിന്റെ കഥാ വിഭാഗത്തിൽ നിന്നുള്ള പ്രധാന രചകൾ ദ എനിമ ഓഫ് അറൈവല്‍, മിഗേല്‍ സ്ട്രീറ്റ്, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ്, ദ മിമിക് മെന്‍, എ ബെന്‍ഡ് ഇന്‍ ദ റിവര്‍ തുടങ്ങിയവയാണ്.

ദ മിഡില്‍ പാസേജ്: ഇംപ്രഷന്‍ ഓഫ് ഫൈവ് സൊസൈറ്റീസ്- ബ്രിട്ടീഷ്, ഫ്രഞ്ച് ആന്‍ഡ് ഡച്ച് ഇന്‍ ദ വെസ്റ്റ് ഇന്‍ഡീസ് ആന്‍ഡ് സൗത്ത് അമേരിക്ക, ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്‌നെസ്, ദ ലോസ് ഓഫ് എല്‍ ഡൊറാഡോ തുടങ്ങിയവയാണ് കഥേതര വിഭാഗത്തിലെ പ്രധാന രചനകള്‍.

add image

Latest


add image
add image
add image
add image
Top