logo

തോട്ടംതൊഴിലാളികൾക്കുനേരേ തോക്കു ചൂണ്ടിയ കേസ്; പിസി ജോർജിന് കുറ്റപത്രം

News Desk | Updated on:   Aug  12,  2018  09:03 am

2017 ജൂൺ 29-നാണ് കേസിനാസ്പദമായ സംഭവം

മുണ്ടക്കയം: തോട്ടംതൊഴിലാളികൾക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസിൽ പി.സി.ജോർജിനെതിരേ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

2017 ജൂൺ 29-നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാടി പുറമ്പോക്കിലെ തോട്ടത്തിലൂടെയുള്ള റോഡ് തോട്ടം ഉടമകൾ അടച്ചതിനെത്തുടർന്നാണ് സ്ഥലം എം.എൽ.എ. പി.സി.ജോർജ് എത്തിയത്. പുറമ്പോക്കിൽ താമസിക്കുന്ന കോളനി നിവാസികളുമായി സംസാരിക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എൽ.എ.യും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഈ സമയം തൊഴിലാളികൾക്ക് നേരെ തോക്കുചൂണ്ടുകയും ചെയ്തെന്നാണ് കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയെത്തുടർന്ന് മുണ്ടക്കയം പോലീസാണ് കേസെടുത്തത്.

add image

Latest


add image
add image
add image
add image
Top