logo
Breaking News

രാജ്യത്ത് ആഴ്ചയിൽ ഒരു കലാപം വീതം നടക്കുന്നു; സുപ്രീംകോടതിയിൽ തുറന്നു സമ്മതിച്ച് കേന്ദ്ര സർക്കാർ

Delhi Bureau | Updated on:   Aug  11,  2018  11:44 am

ഡൽഹിയിലും ഉത്തർപ്രദേശിലും തീർത്ഥാടന യാത്രയുടെ മറവിലും അതിക്രമങ്ങൾ നടന്നു

ന്യൂഡൽഹി: രാജ്യത്ത് ആഴ്ചയിൽ ഒരു കലാപംവീതം നടക്കുന്നതായി സുപ്രീംകോടതിയിൽ തുറന്നുസമ്മതിച്ച് കേന്ദ്രസർക്കാർ. 'പത്മാവത്’ ഉൾപ്പെടെയുള്ള സിനിമകൾക്ക് എതിരായ പ്രതിഷേധങ്ങളുടെ മറവിൽ വിവിധ സംഘടനകൾ നടത്തിയ ആക്രമണസംഭവങ്ങൾക്കെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹർജി കോടതി പരിഗണിക്കുന്ന തിനിടെയാണ് കേന്ദ്ര സർക്കാരിന്റെ തുറന്നു പറച്ചിൽ.

പല കാരണങ്ങളുടെ പേരിൽ രാജ്യത്തിന്റെ പലഭാഗത്തായി ആളുകൾ സംഘം ചേർന്ന് അതിക്രമങ്ങൾ അഴിച്ചുവിടുകയാണ്. മഹാരാഷ്ട്രയിൽ സംവരണം ആവശ്യപ്പെട്ടുള്ള മറാത്താപ്രക്ഷോഭത്തിന്റെ ഭാഗമായും എസ്സി, എസ്ടി അതിക്രമം തടയൽ നിയമവുമായി ബന്ധപ്പെട്ട കോടതിവിധിക്കെതിരായ പ്രതിഷേധത്തിന്റെ പേരിലും ഡൽഹിയിലും ഉത്തർപ്രദേശിലും തീർത്ഥാടന യാത്രയുടെ മറവിലും അതിക്രമങ്ങൾ നടന്നു. ആക്രമണങ്ങൾ തടയാൻ കർശനനടപടികൾ അനിവാര്യമാണെന്ന് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ പറഞ്ഞു.

ഇത്തരം കലാപങ്ങൾ നടത്തുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയാണെന്നും അടുത്തദിവസം മറ്റൊരു കാരണമുണ്ടാക്കി ഇവർ പുതിയ സംഘർഷങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും കെകെ വേണുഗോപാൽ വ്യക്തമാക്കി.

add image

Latest


add image
add image
add image
add image
Top