logo
Breaking News

പൊലീസ് സംഘം വീടാക്രമിച്ച് അമ്മയെയും മക്കളെയും മർദിച്ച സംഭവം; യുവജന കമീഷൻ കേസെടുത്തു

News Desk | Updated on:   Aug  11,  2018  10:53 am

ചിറ്റാർ ഓലിയ്ക്കൽ അരുൺ രാജ് നൽകിയ പരാതിയിലാണ് യുവജന കമ്മീഷന്റെ നടപടി.

പത്തനംതിട്ട: ചിറ്റാർ എസ്ഐ കവിരാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വീടാക്രമിക്കുകയും അമ്മയെയും മക്കളെയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ യുവജന കമീഷൻ കേസെടുത്തു. മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചിറ്റാർ ഓലിയ്ക്കൽ അരുൺ രാജ് നൽകിയ പരാതിയിലാണ് യുവജന കമ്മീഷന്റെ നടപടി.

ആഗസ്ത് ഏഴിന് പുലർച്ചെ രണ്ടോടെയാണ് സംഭവം. പണിമുടക്ക് ദിവസം വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ അരുണിന്റെ സഹോദരൻ അനിൽരാജിനെ അന്വേഷിച്ചാണ് എട്ടംഗ പൊലീസ് സംഘം എത്തിയത്. പൊലീസ് സംഘം വീട് ആക്രമിക്കുകയും അനിലിനെയും അരുണിനെയും അമ്മ ഓമനെയും മർദ്ദിച്ചു.

പൊലീസ് മർദനത്തിൽ ഓമനുടെ താടിയെല്ലിന് പൊട്ടലുണ്ട്. അരുണും ഓമനയും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി ഇതുവരെയായിട്ടും പൊലീസ് മൊഴിയെടുക്കാൻ പോലും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അരുൺ യുവജന കമ്മീഷന് പരാതി നൽകിയത്.

add image

Latest


add image
add image
add image
add image
Top