logo
Breaking News

മലപ്പുറം മാമ്പാട് ഭൂചലനമെന്ന് സംശയം; കുടുംബങ്ങളോട് മാറി താമസിക്കാൻ റവന്യു വകുപ്പിന്റെ നിർദേശം

Malabar Bureau | Updated on:   Aug  11,  2018  09:46 am

ഇന്നും വിദഗ്ധ പരിശോധനകള്‍ തുടരും.

മലപ്പുറം: മാമ്പാട് പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ ഭൂചലനമുണ്ടായെന്ന സംശയങ്ങളെത്തുടര്‍ന്ന് കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്ഥലത്ത്
പരിശോധന നടത്തിയ റവന്യൂ സംഘമാണ് നിർദേശം നൽകിയത്. ഒരു വീടിന് വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നും വിദഗ്ധ പരിശോധനകള്‍ തുടരും.

വെള്ളിയാഴ്ച രാത്രി പത്തോടെ പ്രദേശത്ത് മൂന്ന് തവണയായി വലിയ ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രി ഒന്‍പതോടെ നിരവധിയാളുകള്‍ ഇവിടെ തടിച്ചു കൂടി. തുടർന്ന് കളക്ടറേയും തഹസില്‍ദാരേയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നിലമ്പൂര്‍
ഡെപ്യുട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തിയത്.

add image

Latest


add image
add image
add image
add image
Top