logo

ഓടുന്ന തീവണ്ടിയിൽ നിന്നിറങ്ങി ഒരു 'കിക്കി ചലഞ്ച്' വീഡിയോ; 'കടുത്ത' ശിക്ഷ നൽകി കോടതി

News Desk | Updated on:   Aug  10,  2018  03:55 pm

ക​നേ​ഡി​യ​ൻ പോ​പ്പ്ഗാ​യ​ക​നാ​യ ഡ്രേ​ക്കി​ന്‍റെ ‘കി​ക്കി ഡു​യു ല​വ് മി’ ​എ​ന്ന ഗാ​ന​മാ​ണ് ഇ​ത്ത​രം നൃ​ത്ത​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്

വ​സാ​യ്: കി​ക്കി ഡാ​ൻ​സ് ച​ല​ഞ്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ടെ​ലി​വി​ഷ​ൻ താ​രം അ​ട​ക്കം മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് കോടതിയുടെ 'കടുത്ത' ശിക്ഷ. എല്ലാവരും ഓടുന്ന കാറിൽ നിന്നും റോഡിൽ ഇറങ്ങി നൃത്തം ചെയ്യുമ്പോൾ അൽപ്പം സാഹസികതകാട്ടി ഓടുന്ന ട്രെയിനിൽ നിന്നും പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങിയതാണ് ഇവർ നൃത്തം ചെയ്തത്തി​ര​ക്കേറി​യ വസാ​യ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വച്ചാണ് ടെലിവിഷൻ തരാം ശ്യാം ​ശ​ര്‍​മ​യുടെയും സുഹൃത്തുക്കളുടെയും ഈ പ്രകടനം നടന്നത്. ഇവർ എടുത്ത അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു. അതോടെ റെയിൽവേ പോലീസ് ശ്യാം ശർമ്മയെ കയ്യോടെ പൊക്കി. പിന്നാലെ ഇ​യാ​ൾ ന​ൽ​കിയ വി​വ​രം അനുസരിച്ച് ധ്രു​വ്, നി​ഷാ​ന്ത് എ​ന്നീ യു​വാ​ക്ക​ളെ കൂ​ടി പോലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും ഒ​രു പോ​ലെ അ​പ​ക​ട​ക​ര​മാ​യ പ്ര​വൃ​ത്തി​ ചെയ്ത ഇവർക്ക് നല്ല ശിക്ഷ നൽകണം എന്ന് ഉദ്യോഗസ്‌ഥർ ആവിശ്യപ്പെട്ടു. കോടതിയാവട്ടെ നല്ല കടുത്ത ശിക്ഷ തന്നെ വിധിച്ചു. മൂ​ന്ന് ദി​വ​സം തു​ട​ര്‍​ച്ച​യാ​യി അ​ഞ്ച് മ​ണി​ക്കൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​യാക്കുക.റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ എ​ല്ലാ പ്ലാ​റ്റ്ഫോ​മു​ക​ളും രാ​വി​ലെ 11 മു​ത​ൽ ര​ണ്ടു വ​രെ​യും വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ​യും വൃ​ത്തി​യാ​ക്ക​ണം. അ​പ​ക​ടക​ര​മാ​യ കിക്കി ഡാ​ൻ​സ് ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു പാ​ഠ​മാ​കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് തീ​രു​മാ​നമെന്നു കോടതി പറഞ്ഞു. ഇ​ത്ത​രം ച​ല​ഞ്ചു​ക​ൾ ന​ട​ത്താ​തി​രി​ക്കാ​ൻ ആ​ളു​ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്ക​ണ​മെ​ന്ന് യു​വാ​ക്ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
ക​നേ​ഡി​യ​ൻ പോ​പ്പ്ഗാ​യ​ക​നാ​യ ഡ്രേ​ക്കി​ന്‍റെ ‘കി​ക്കി ഡു​യു ല​വ് മി’ ​എ​ന്ന ഗാ​ന​മാ​ണ് ഇ​ത്ത​രം നൃ​ത്ത​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. അ​മേ​രി​ക്ക​ൻ ഹാ​സ്യാ​വ​താ​ര​ക​നാ​യ ഷി​ഗ്ഗി ഈ ​പാ​ട്ടു പാ​ടി കാ​റി​ൽ നി​ന്നി​റ​ങ്ങി യാ​ത്ര ചെ​യ്യു​ന്ന വി​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്തു. ഒപ്പം ഇതൊരു ചലഞ്ച് ആയി എടുക്കാനും വെല്ലു വിളിച്ചു. സങ്കതിഹിറ്റായതോടെ ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രെ​ല്ലാം ചാ​ല​ഞ്ചി​ൽ പ​ങ്കു​ചേർ​ന്നു. സോഷ്യൽ മീഡിയയിൽ പിന്നീട്ട് ഇതൊരു തരംഗമായി മാറി. എന്നാൽ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് ചാ​ടി​യി​റ​ങ്ങി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ല്‍ നിരവധിയാളുകൾ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു. തുടർന്ന് കേരളത്തിലെയും ഡ​ൽ​ഹി, മും​ബൈ, ജ​യ്പു​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലേയും പോ​ലീ​സ് ഉദ്യോഗസ്‌ഥർ കി​ക്കി​ക്കെ​തി​രാ​യി ട്വീ​റ്റ് ചെ​യ്തു. ഇ​ത്ത​രം ശ്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ തീരുമാനിക്കുകയും ചെയ്തു.

add image

Latest


add image
add image
add image
add image
Top