logo

ഇതരസംസ്ഥാന തൊഴിലാളികളെ രേഖകളില്ലാതെ പാർപ്പിക്കുന്നവർക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്; നിരീക്ഷണം ശക്തമാക്കി എക്സൈസും

News Desk | Updated on:   Aug  10,  2018  02:26 pm

സമീപകാലത്ത് നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ സാഹചര്യം വിലയിരുത്തിയാണ് പൊലീസ് തീരുമാനം.

തിരുവനന്തപുരം: കൃത്യമായ രേഖകളില്ലാതെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പാർപ്പിക്കുന്നവർക്കെതിരെ ക്രി​മി​ന​ൽ ‍കേ​സെ​ടു​ക്കാനുള്ള നീക്കവുമായി പൊ​ലീ​സ്. തിരിച്ചറിയൽ രേഖപോലുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് താമസസ്ഥലം വാടകക്ക് നൽകുന്ന കെ​ട്ടി​ട ഉടമകൾ, യാതൊരു രേഖകളുമില്ലാതെ ഇവരെ ജോലിക്കു വെക്കുന്ന തൊ​ഴി​ല്‍ ഉ​ട​മ​ക​ള്‍ എന്നിവർക്ക് പുറമെ ഏ​ജ​ൻ​റു​മാ​ർ​ക്കും എ​തി​രെ .കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

സമീപകാലത്ത് നടന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ സാഹചര്യം വിലയിരുത്തിയാണ് പൊലീസ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിനകത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പുറമേ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും കുറ്റം ചെയ്ത് നാടുവിട്ട് കേരളത്തിലെത്തുന്നവരും ഉണ്ട്. ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്ന്​ ക്രി​മി​ന​ൽ സ്വ​ഭാ​വ​മു​ള്ള ചി​ല​ർ തൊ​ഴി​ലി​നെ​ന്ന പേ​രി​ൽ സം​സ്​​ഥാ​ന​ത്തെ​ത്തി കു​റ്റ​കൃ​ത്യ​ത്തി​ലേ​ർ​പ്പെ​ടു​ന്നു​വെന്നും​ പൊ​ലീ​സ്​ കണ്ടെത്തിയിട്ടുണ്ട്.

രേ​ഖ​യി​ല്ലാ​തെ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന്​ കണക്കുകൾ സൂചിപ്പിക്കുന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷത്തിനുള്ളിൽ മാ​ത്രം ഇ​വി​ടെ 4550 ല​ധി​കം ക്രി​മി​ന​ൽ കേ​സുകളാണ്​ ര​ജി​സ്​​റ്റ​ർ ചെയ്തിട്ടുള്ളത്. ഭൂരിഭാഗം കേസുകളിലും ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രതികൾ.

ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന പാൻമസാല - ലഹരിവസ്തുക്കളുടെ കടത്തലും വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകൾ പെരുകുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാനാണ് എക്സൈസിന്റെയും നീക്കം. ഇതരസംസ്ഥാനങ്ങളിൽ നിരോധനമില്ലാത്ത പാൻ മസാലയുടെ വലിയ കച്ചവടമാണ് ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് നടക്കുന്നതെന്നും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top