logo

ഡൽഹിയിലെ സർക്കാർ സ്‌കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി

Delhi Bureau | Updated on:   Aug  10,  2018  01:49 pm

ഡൽഹിയിലെ ചേരിയിലാണ്​ പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്​.

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്​കൂളിൽ രണ്ടാംക്ലാസ്​ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി. സ്​കൂളിൽ ജോലിക്കെത്തിയെ ഇലക്​ട്രീഷ്യനാണ് പെൺകുഞ്ഞിനെ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഇയാളെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

ഡൽഹിയിലെ ചേരിയിലാണ്​ പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്​. മൂത്ത സഹോദരിയും ഇതേ സ്​കൂളിലാണ് പഠിക്കുന്നത്.

സ്​കൂളിലെ അറ്റകുറ്റപണിക്കെത്തിയ ഇലക്​ട്രീഷൻ പെൺകുട്ടിയെ വലിച്ചിഴച്ച്​ സ്‌കൂൾ കെട്ടിടത്തിന് പിന്നിലേക്ക് കൊണ്ടുപോകുകയും അവിടെ കൂട്ടിയിട്ട ജല വിതരണപൈപ്പിനകത്ത്​ വെച്ച്​ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. അവശ നിലയിൽ പൈപ്പിനകത്ത് കണ്ടെത്തിയ പെൺകുട്ടിയെ സ്​കൂൾ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

add image

Latest


add image
add image
add image
add image
Top