logo

ഗൗരി ലങ്കേഷ് വധം: തീവ്ര ഹിന്ദു സംഘടനാ അംഗം അറസ്റ്റിൽ

Bengaluru Bureau | Updated on:   Aug  10,  2018  12:59 pm

ഇതോടെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് അറസ്​റ്റിലായവരുടെ എണ്ണം 12 ആയി.

ബംഗളുരു: ഗൗരി ലങ്കേഷിനെ വധിച്ച കേസിൽ തീവ്ര ഹിന്ദു സംഘടനാ അംഗം അറസ്റ്റിൽ. മഹാരാഷ്​ട്രയിലെ തീവ്രഹിന്ദു സംഘടനയിൽ അംഗമായ ഭരത്​ കുർനെ(37)യെയാണ്​ കർണാടക പൊലീസ്​ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്​. ഇതോടെ ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് അറസ്​റ്റിലായവരുടെ എണ്ണം 12 ആയി.

കൃത്യം നടത്തിയ കൊലയാളിയെ രക്ഷപ്പെടുത്തുന്നതിന്​ സ്ഥലത്ത്​ കാറിൽ കാത്തുനിന്ന രണ്ടംഗ സംഘത്തിലുണ്ടായിരുന്നയാളാണ്​ അറസ്റ്റിലായ ഭരത്​ കുർനെ. കൊലയാളിയെ ബംഗളുരു നഗരത്തി​ൽ നിന്നും
പുറത്ത് സുരക്ഷിതമായ സ്ഥലത്തേക്ക്​ മാറ്റിയതും ഭരത്​ കുർനെ ഉൾപ്പെട്ട സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top