logo

മൂന്നാറിലെ റിസോർട്ടിൽ കുടുങ്ങിയ വിദേശികൾ സുരക്ഷിതർ; റോഡ് സഞ്ചാരയോഗ്യമാക്കാൻ പട്ടാളത്തിന്റെ സഹായം തേടി

News Desk | Updated on:   Aug  10,  2018  12:19 pm

റിസോർട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ട മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.

മൂന്നാർ: റോഡ് മണ്ണിടിഞ്ഞു തകർന്നതിനെ തുടർന്ന് മൂന്നാറിലെ റിസോര്‍ട്ടില്‍ കുടുങ്ങി കിടക്കുന്ന വിദേശികള്‍ എല്ലാവരും തന്നെ പൂര്‍ണ സുരക്ഷിതരാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മൂന്നാറിലെ പ്ലം ജൂഡി റിസോർട്ടിലാണ് വിനോദ സഞ്ചാരികളായ വിദേശികൾ കുടുങ്ങിക്കിടക്കുന്നത്.

നിലവില്‍ അവര്‍ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അവിടത്തെ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് മിലിട്ടിറിയുടെ സഹായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ അഭ്യർത്ഥനയെ തുടര്‍ന്ന് മിലിട്ടിറി സംഘം മൂന്നാറിലേക്ക് തിരിച്ചിട്ടുണ്ട്. റിസോർട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ട മന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.

ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിൽ സംസ്ഥാന സർക്കാർ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്.

add image

Latest


add image
add image
add image
add image
Top