logo
Breaking News

മുത്തലാഖ് ബിൽ: കുറ്റക്കാർക്ക് ജാമ്യം അനുവദിക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

Delhi Bureau | Updated on:   Aug  10,  2018  11:56 am

മുസ്ലിം സ്ത്രീകൾക്ക് വിവാഹത്തിന്മേലുള്ള അവകാശ സംരക്ഷണ ബില്ലിൽ മറ്റു മാറ്റങ്ങളൊന്നും ഉണ്ടാവില്ല.

ന്യൂഡൽഹി: മുത്തലാഖ് ചൊല്ലിയതിന‌് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന പുരുഷന്മാർക്ക് ജാമ്യം അനുവദിക്കാനുള്ള വ്യവസ്ഥ മുത്തലാഖ് ബില്ലിൽ ഉൾപ്പെടുത്താൻ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. നേരത്തെ ലോക്‌സഭ പാസാക്കിയ ബിൽ ഇപ്പോൾ രാജ്യസഭയുടെ പരിഗണനയിലാണ്. ജാമ്യവ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനാൽ രാജ്യസഭയിൽ ബിൽ പാസാക്കാനായില്ല. അതിനാലാണ് ബില്ലിൽ ഭേദഗതി വരുത്തിയത്.

മുസ്ലിം സ്ത്രീകൾക്ക് വിവാഹത്തിന്മേലുള്ള അവകാശ സംരക്ഷണ ബില്ലിൽ മറ്റു മാറ്റങ്ങളൊന്നും ഉണ്ടാവില്ല. മുത്തലാഖ് ചൊല്ലുന്നത് മൂന്നുവർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി തുടരും. പുതിയ ഭേദഗതി പ്രകാരം കുറ്റക്കാർക്ക് ജാമ്യം നൽകാനുള്ള അധികാരം മജിസ്ട്രേറ്റ് കോടതിക്കായിരിക്കും. സ്ത്രീകൾക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പരിചരണ അവകാശം ആവശ്യപ്പെട്ട‌് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.

add image

Latest


add image
add image
add image
add image
Top