logo

ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള ബിൽ അർജന്റീനൻ സെനറ്റ‌് വോട്ടിനിട്ട‌് തള്ളി

News Desk | Updated on:   Aug  10,  2018  11:00 am

16 മണിക്കൂർ നീണ്ട ചർച്ചയാണ് സെനറ്റിൽ നടന്നത്.

ബ്യൂണസ‌് അയേഴ‌്‌‌‌സ‌്: ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള ബിൽ അർജന്റീനൻ സെനറ്റ‌് വോട്ടിനിട്ട‌് തള്ളി. 31നെതിരെ 38 വോട്ടിനാണ‌് ബിൽ സെനറ്റ‌് തള്ളിയത‌്. 14 ആ‌ഴ‌്ചയായ ഭ്രൂണം അലസിപ്പിക്കുന്നത‌് നിയമപരമാക്കണമെന്നത് വ്യവസ‌്ഥ ചെയ്യുന്നതായിരുന്നു ബിൽ. മാരത്തൺ ചർച്ചകൾക്കും ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതിഷേധങ്ങൾക്കുമൊടുവിലാണ് സെനറ്റ് ബിൽ തള്ളിയത്. 16 മണിക്കൂർ നീണ്ട ചർച്ചയാണ് സെനറ്റിൽ നടന്നത്.

ബലാത്സംഗത്ത‌ിന‌് ഇരയായ പെൺകുട്ടിയുടെ ഗർഭം, ആരോഗ്യനില വളരെ മോശമായ സ‌്ത്രീയുടെ ഗർഭം എന്നിവ അലസിപ്പിക്കാനേ നിലവിൽ അർജന്റീനിയയിൽ നിയമപരമായി അനുമതിയുള്ളൂ.

add image

Latest


add image
add image
add image
add image
Top