logo
Breaking News

പ്രവാസികൾക്ക് പ്രോക്സി വോട്ടിന് അധികാരം; ബിൽ ലോക് സഭ പാസാക്കി

News Desk | Updated on:   Aug  10,  2018  08:36 am

2017ലെ ജനപാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ് ഇപ്പോള്‍ ലോക്‌സഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്

പ്രവാസികൾക്ക് പ്രോക്സി വോട്ടിന് അധികാരം നൽകുന്ന ബിൽ ലോക് സഭ പാസാക്കി. 2017ലെ ജനപാതിനിധ്യ നിയമ ഭേദഗതിക്കുള്ള ബില്ലിനാണ് ഇപ്പോള്‍ ലോക്‌സഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് നേരിട്ട് വോട്ട് ചെയ്യാന്‍ കഴിയില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ചു വോട്ട് ചെയ്യാനുള്ള അവസരമാണ് വ്യവസ്ഥ ചെയ്യുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3.10 കോടി ജനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി ഉള്ളത്. തിരഞ്ഞെടുപ്പു സമയങ്ങളിൽ വിദേശങ്ങളിൽ താമസിക്കുന്നവർക്ക് വോട്ട് ചെയ്യാൻ സാധിക്കാറില്ല. വോട്ടിംഗ് ഇന്ത്യൻ പൗരന്റെ അവകാശമാണെന്ന നിലയ്ക്ക് അവർക്കത് നേടികൊടുക്കുക തന്നെ വേണം. അതിനു വേണ്ടിയാണ് പ്രോക്സി വോട്ടിംഗ്.

പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാൾ അതേ മണ്ഡലത്തില്‍ തന്നെയുള്ള ആളായിരിക്കണം, വോട്ട് രേഖപ്പെടുത്താൻ പകരക്കാരനെ ചുമതലപ്പെടുത്തിക്കൊണ്ട് വോട്ടിങ്ങിനു ആറുമാസം മുന്‍പ് റിട്ടേണിങ്ങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.

ബില്ലിനെ എതിര്‍ത്തു സംസാരിച്ച അംഗങ്ങളില്‍ പലരും പ്രോക്‌സി വോട്ട് പ്രവാസിയുടെ രാഷ്ട്രീയ താത്പര്യത്തിന് വിരുദ്ധമായി ചെയ്യാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്നാൽ പ്രവാസികളെ ഇക്കാര്യത്തിൽ വിശ്വസിക്കാം എന്ന് നിയമ മന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു.

add image

Latest


add image
add image
add image
add image
Top