logo
Breaking News

ജല നിരപ്പ് വീണ്ടും ഉയർന്നു; ഇടുക്കിയില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നു

News Desk | Updated on:   Aug  10,  2018  08:07 am

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ രണ്ടു ഷട്ടറുകള്‍ കൂടി ഇന്ന് രാവിലെ ഏഴ് മണിയോടെ തുറന്നു വിട്ടു. ഒരു ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിട്ടും ജലനിരപ്പ് ഉയര്‍ന്നതോടെ ഈ തീരുമാനം.തോടെ ആകെ മൂന്നു ഷട്ടറുകളിളിലൂടെ സെക്കന്റില്‍ 120000 ലിറ്റര്‍ വെള്ളമാണ് തുറന്നുവിടുന്നത്. ഷട്ടറുകള്‍ 40 സെ.മീറ്റര്‍ വീതമാണ് തുറന്നത്

ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല്‍ നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. 25 സെ.മീറ്റര്‍ ഉയര്‍ത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.

ഇന്നലെ ഉച്ചയോടെ ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കൂടി കൊണ്ടിരുന്നതിനാൽ നാല് മണിക്കൂർ തുറന്നിടാൻ ഉദ്ദേശിച്ച ഷട്ടർ പിന്നീട് പുലർച്ചെവരെ തീരുമാനിക്കുകയായിരുന്നു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി ശേഷി എന്നാൽ പുലര്‍ച്ച 5 മണിയോടെ ജലനിരപ്പ് 2400.94-ല്‍ എത്തിയിരുന്നു.

add image

Latest


add image
add image
add image
add image
Top