logo
Breaking News

കണ്ണൂർ വിമാനത്താവളം ഒക്ടോബറിനു മുമ്പ് പ്രവർത്തനസജ്ജമാകും

News Desk | Updated on:   Aug  10,  2018  07:25 am

തുടക്കത്തിൽത്തന്നെ മൂന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാകും

കണ്ണൂർ: കണ്ണൂർ വിമാനത്താവളം ഒക്ടോബർ ഒന്നിനുമുമ്പ് പ്രവർത്തനസജ്ജമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിമാനത്താവളം ഉദ്ഘാടനം ചെയ്യാനുള്ള തീയതി സംസ്ഥാന സർക്കാരും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും ചേർന്നാണ്‌ തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തുടക്കത്തിൽത്തന്നെ മൂന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉണ്ടാകും. ജെറ്റ് എയർവേസ്, ഗോ എയർ, ഇൻഡിഗോ എന്നീ കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്. കണ്ണൂർ-അബുദാബി (ജെറ്റ് എയർവേസ്), കണ്ണൂർ-ദമാം (ഗോ എയർ), കണ്ണൂർ-ദോഹ (ഇൻഡിഗോ) എന്നീ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകി. കൂടുതൽ കമ്പനികൾ കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ ഉടൻ എത്തുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.

add image

Latest


add image
add image
add image
add image
Top