logo

കാലവർഷക്കെടുതി; സഹായ വാഗ്​ദാനവുമായി പ്രധാന മന്ത്രിയും കർണാടക മുഖ്യ മന്ത്രിയും

News Desk | Updated on:   Aug  10,  2018  07:00 am

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ കേന്ദ്ര സർക്കാറിന്റെ മധ്യ-മിനിസ്ട്രി സെൻട്രൽ സംഘവും സന്ദർശിക്കും.

കൊച്ചി: ഗുരുതരമായ കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ കേരളത്തിനു ആവശ്യമായ സഹായവും പിന്തുണയും വാഗദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ്​ ഇരുവരും സഹായം വാഗ്​ദാനം ചെയ്​തത്​.

പ്രധാനമന്ത്രി മുഖ്യമന്ത്രിയോട്​ കേരളത്തിലെ വിവരങ്ങൾ ആരാഞ്ഞു. സംസ്ഥാനത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി അദ്ദേഹത്തെ ധരിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് പെട്ടെന്നു ത​ന്നെ സൈനിക വിഭാഗങ്ങളെ അയച്ചതിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കർണാടക സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു. എന്ത് സഹായവും കർണാട സർക്കാരിൽ നിന്നും ലഭിക്കുമെന്നും കുമാര സ്വാമി പറഞ്ഞു.

കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങൾ കേന്ദ്ര സർക്കാറിന്റെ ഇന്റർ-മിനിസ്ട്രി സെൻട്രൽ സംഘവും സന്ദർശിക്കും.

സംസ്ഥാനത്ത് വ്യാഴാഴ്ച്ച മാത്രം മഴക്കെടുതിയില്‍ 22 പേരാണ് മരിച്ചത്. കാണാതായ നാലുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. നാലിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 11 പേര്‍ മരിച്ചു. അടിമാലിയില്‍ മാത്രം കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്.

add image

Latest


add image
add image
add image
add image
Top