logo
Breaking News

കാൻവാരിയ തീർത്ഥാടകർക്ക് പുഷ്പവൃഷ്ടി; യുപി സർക്കാർ ഹെലിക്കോപ്റ്ററിനായി ചെലവാക്കിയത് 14.31 ലക്ഷം രൂപ

Delhi Bureau | Updated on:   Aug  09,  2018  03:47 pm

ഹെലിക്കോപ്റ്റർ വാടകക്ക് എടുക്കാനായി ആഗസ്റ്റ് അഞ്ചാം തീയതി ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് 'എക്കണോമിക് ടൈംസിന്' ലഭിച്ചു.

ലക്‌നൗ: കാൻവാരിയ തീർത്ഥാടകർക്ക് പനിനീർ ദലങ്ങൾകൊണ്ട്​ പുഷ്​പവൃഷ്​ടി നടത്താനായി ഉത്തർപ്രദേശ്​ സർക്കാർ ചെലവാക്കിയത് 14.31 ലക്ഷം രൂപ. ഉന്നത പോലീസ് പൊലീസ്​ ഉദ്യോഗസ്ഥരാണ് ഹെലിക്കോപ്റ്ററിൽ നിന്നും പുഷ്പവൃഷ്ടി നടത്തിയത്. പൊലീസ്​ കമ്മീഷണർ ച​​ന്ദ്ര പ്രകാശ്​ ത്രിപാഠിയടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം ഹെലിക്കോപ്റ്ററിലിരുന്നുകൊണ്ട് റോസാ ദളങ്ങൾ രാരി വിതറുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാർ തന്റെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വീഡിയോ ദൃശ്യങ്ങൾ പ്രശാന്ത് കുമാർ ട്വിറ്ററിൽ നിന്നും നീക്കം ചെയ്തു.

സുരക്ഷാ മേൽനോട്ടത്തിനെന്ന പേരിൽ ഹെലിക്കോപ്റ്റർ വാടകക്ക് എടുക്കാനായി ആഗസ്റ്റ് അഞ്ചാം തീയതി ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് 'എക്കണോമിക് ടൈംസിന്' ലഭിച്ചു. ആഗസ്റ്റ് ഏഴാം തീയതി മുതൽ ഒൻപതാം തീയതി വരെ 'എയർ ചാർട്ടർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിൽ നിന്നും 14.31 ലക്ഷം രൂപക്ക് വാടകക്കെടുക്കുമെന്ന് ഉത്തരവിൽ പറയുന്നതായി 'എക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.

ഉത്തരാഖണ്ഡിലെ കാൻവാറി​ലേക്ക്​ ശിവഭക്തരായ തീർത്ഥാടകർ കാൽനടയായാണ്​ യാത്ര ചെയ്യുക. ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ്​ കൂടുതൽ പേർ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്. പലയിടങ്ങളിൽ നിന്നായി എത്തുന്ന പതിനായിരക്കണക്കിന് തീർത്ഥാടകർ ഉത്തർപ്രദേശിലാണ് സംഗമിക്കുക.



add image

Latest


add image
add image
add image
add image
Top