logo
Breaking News

റാഫേൽ യുദ്ധവിമാന കരാർ; കടുത്ത ആരോപണങ്ങളുമായി മുൻ ബിജെപി കേന്ദ്ര മന്ത്രിമാരും

News Desk | Updated on:   Aug  09,  2018  02:52 pm

ബൊ​ഫോ​ഴ്​​സ്​ പീ​ര​ങ്കി ഇ​ട​പാ​ടി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടാ​ണ്​ റാഫേൽ യുദ്ധവിമാനക്കരാറിലുള്ളതെന്ന്​ ഇവർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആരോപിച്ചു.

ന്യൂഡൽഹി: ​​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​പ്പു​വെ​ച്ച റാഫേൽ യുദ്ധവി​മാ​ന സംബന്ധിച്ച് ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബിജെ​പി​യു​ടെ മു​ൻ കേന്ദ്രമന്ത്രിമാരായ യ​ശ്വ​ന്ത്​ സി​ൻ​ഹ, അ​രു​ൺ ഷൂ​രി എ​ന്നി​വ​ർ രംഗത്ത്. പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ണും ഇവർക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ബൊ​ഫോ​ഴ്​​സ്​ പീ​ര​ങ്കി ഇ​ട​പാ​ടി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടാ​ണ്​ റാഫേൽ യുദ്ധവിമാനക്കരാറിലുള്ളതെന്ന്​ ഇവർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആരോപിച്ചു. ഇ​ന്ത്യ ക​ണ്ട​തി​ൽെ​വ​ച്ച്​ ഏ​റ്റ​വും വ​ലി​യ പ്ര​തി​​രോ​ധ അ​ഴി​മ​തി​യാ​ണി​ത്. റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സ്​​താ​വ​ന​ക​ൾ പ​ല​വ​ട്ടം സ​ർ​ക്കാ​ർ തി​രു​ത്തി​യ​ത്​ വ്യ​ക്​​ത​മാ​യ തെ​ളി​വാ​ണ്. ക്രി​മി​ന​ൽ​ന​ട​പ​ടി ദൂ​ഷ്യ​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ​കു​റ്റ​വി​ചാ​ര​ണ ​നേ​രി​ടേ​ണ്ട ക​രാ​റാ​ണി​തെ​ന്ന്​ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ ആരോപിച്ചു.

അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ്​ ത​ട്ടി​ക്കൂ​ട്ടി​യ ക​ട​ലാ​സ്​ ക​മ്പ​നി, ഫ്ര​ഞ്ച്​ ക​മ്പ​നി​യു​ടെ ഇ​ന്ത്യ​ൻ സ​ഹ​കാ​രി​യാ​യി മാ​റി​യ​തു​വ​ഴി 21,000 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ്​ പു​തി​യ ക​രാ​ർ വ​ഴി സ​മ്പാ​ദി​ച്ച​ത്. രാ​ജ്യ​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി റ​ഫാ​ൽ ഇ​ട​പാ​ട്​ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഇവർ പത്രസമ്മേളനത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.

add image

Latest


add image
add image
add image
add image
Top