logo

കനത്ത മഴ; നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിങ് നിർത്തിവെച്ചു

News Desk | Updated on:   Aug  09,  2018  02:38 pm

കൂടുതൽ വെള്ളം കയറിയാൽ ഇവിടെനിന്ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങളെയും ബാധിക്കും

കൊച്ചി: കനത്ത മഴയെത്തുടർന്ന് വെള്ളം കയറിയതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡിങ് താൽകാലികമായി നിർത്തിവെച്ചു. സിയാൽ എംഡിയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേര്‍ന്നാണ് തീരുമാനം. റൺവേയിലേക്ക് വെള്ളം കയറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ലാൻഡിങ്ങ് നിർത്തിവെക്കാൻ തീരുമാനിച്ചത്.

കൂടുതൽ വെള്ളം കയറിയാൽ ഇവിടെനിന്ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനങ്ങളെയും ബാധിക്കും.

ഇതുപോലെ കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതിനാൽ 2013 ൽ വിമാനത്താവളം അടച്ചിട്ടിരുന്നു. കനത്ത മഴയെത്തുടർന്ന് ഇടമലയാർ ഡാം തുറന്നുവിട്ട സാഹചര്യത്തില്‍ സമീപത്തെ ചെങ്ങൽ തോട് നിറഞ്ഞുകവിഞ്ഞതോടെയാണ് അന്ന് വിമാനത്താവളം അടച്ചുപൂട്ടിയത്.

add image

Latest


add image
add image
add image
add image
Top