logo

പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു; ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി

News Desk | Updated on:   Aug  09,  2018  01:14 pm

രാവിലെ ഏഴു മണിയോടെ ജല നിരപ്പ് ഒന്നര അടിയിലെത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി

കൊച്ചി: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി. ഇന്ന് പുലര്‍ച്ചയോടെ തന്നെ പെരിയാറിലെ ജലനിരപ്പുയര്‍ന്നു തുടങ്ങിയിരുന്നു. രാവിലെ ഏഴു മണിയോടെ ജല നിരപ്പ് ഒന്നര അടിയിലെത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി.

വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യൂ വിഭാഗങ്ങളും പെരിയാറിന്റെ ഇരുഭാഗത്തും സജ്ജമായി നില്‍ക്കുകയാണ്.



(ചിത്രം കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ് )

add image

Latest


add image
add image
add image
add image
Top