logo
Breaking News

നാല് ചുരങ്ങളിൽ മണ്ണിടിഞ്ഞ് വയനാട് ഒറ്റപ്പെട്ടു; ഉരുൾപൊട്ടലിൽ ഒരു മരണം

Malabar Bureau | Updated on:   Aug  09,  2018  01:01 pm

വൈത്തിരി ലക്ഷംവീട് കോളനിയിലെ ജോര്‍ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്.

സുൽത്താൻ ബത്തേരി: കനത്ത മഴയിൽ താമരശേരി, കുറ്റ്യാടി, ബേരിയ, ബോയ്‌സ്‌ടോണ്‍ ചുരങ്ങളില്‍ മണ്ണടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഒറ്റപ്പെട്ട അവസ്ഥയിൽ. വയനാട് ജില്ലയിൽ രണ്ടിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈത്തിരി ലക്ഷംവീട് കോളനിയിലെ ജോര്‍ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്.

തലപ്പുഴ മക്കിമലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് പേരെ കാണാതായി. മംഗലശേരി റസാഖ്, ഭാര്യ സീനത്ത് എന്നിവയൊണ് കാണാതായത്. ഇവരുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഇവരുടെ മക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാണാതായവർക്കുള്ള തിരച്ചിൽ നടക്കുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥ തിരച്ചിലിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

add image

Latest


add image
add image
add image
add image
Top