logo
Breaking News

ഇറാനിൽ നിന്നും ഫുട്ബോൾ ചിത്രം പകർത്തി ഒരു വനിത; പരീസ ചരിത്രത്തിലേക്ക്

News Desk | Updated on:   Aug  08,  2018  02:42 pm

ഇറാനിൽ സ്റ്റേഡിയത്തില്‍ പ്രവേശിച്ച് പുരുഷ ഫുട്‌ബോള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല

സ്ത്രീകള്‍ക്കു മുന്നില്‍ വിലക്കുകള്‍ കല്‍പിക്കുന്ന ഒരു വലിയ സമൂഹം ഇന്നും നിലനിക്കുന്നുണ്ട്. പുരോഗമന ചിന്താഗതികൾ ഉൾക്കൊള്ളുവാൻ ശ്രമിച്ചാലും ഈ കാര്യത്തിൽ സ്ത്രീകൾക്കു നേരെയുള്ള വാതിലുകൾ അടഞ്ഞു കിടക്കാറേ പതിവുള്ളു. അത്തരത്തിൽ വിലക്കുകൾ കൊണ്ട് സ്ത്രീകളെ പിടിച്ചു നിർത്തുന്ന ഇറാനിൽ തന്റെ മുന്നിലെ പ്രതിസന്ധി മറികടന്നു ലോക ശ്രദ്ധ നേടിയിരിക്കുകയാണ് പരീസ പൗര്‍ത്തെഹെറ്യാൻ എന്ന വനിതാ ജേർണലിസ്റ്.

ഷേംഷാറിലെ വട്ടാനി സ്റ്റേഡിയത്തില്‍ വച്ചു നടക്കുന്ന ടോപ് നാഷണല്‍ ലീഗ് ടൂര്‍ണമെന്റിന്റെ ദൃശ്യങ്ങള്‍ പകർത്തുക എന്ന ചുമതലയായിരുന്നു പരീസയ്ക്ക് ലഭിച്ചത്. എന്നാൽ ഇറാനിൽ സ്റ്റേഡിയത്തില്‍ പ്രവേശിച്ച് പുരുഷ ഫുട്‌ബോള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ല. പക്ഷെ ജോലിയുടെ ഭാഗമായി പരീസയ്ക്ക് ചിത്രങ്ങള്‍ പകര്‍ത്തുകയും വേണം. നിലവിലെ വിലക്കുകള്‍ പ്രകാരം അതിനു നിര്‍വാഹമില്ല. ജോലിയോടും ഫോട്ടോഗ്രഫിയോടും ആത്മ ബന്ധമുള്ള പരീസക്ക് ഈയവസരം നഷ്ടപ്പെടുത്താനും വയ്യ. തന്റെ മുന്നിലുള്ള ഈ അവസ്ഥയെ മറികടക്കാൻ അങ്ങനെ അവൾ തീരുമാനിച്ചു. തന്റെ കടമ കൃത്യമായി നിര്‍വഹിക്കുക എന്നതിനപ്പുറം ലിംഗ വിവേചനത്തോടുള്ള വെല്ലു വിളികൂടി ഏറ്റെടുക്കുകയായിരുന്നു പരീസ.

ഒടുവിൽ ടൂര്‍ണമെന്റ് നടക്കുന്ന സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ടെറസിനു മുകളില്‍ കയറി പരീസ ചിതങ്ങൾ പകര്‍ത്തി. സ്റ്റേഡിയത്തില്‍നിന്നും അകലെയായതിനാല്‍ മാച്ചിന്റെ ആദ്യഭാഗം മാത്രമേ പരീസ പകര്‍ത്തിയുള്ളു. ഇതിനിടയിൽ വലിയ ലെന്‍സുമേന്തി ഫോട്ടോയെടുക്കാന്‍ നില്‍ക്കുന്ന പരീസയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തു. പിന്നീട് പരീസ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളെല്ലാം ലോകം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.



add image

Latest


add image
add image
add image
add image
Top