logo

ജലനിരപ്പ് ഉയർന്നു, ഇടമലയാർ അണക്കെട്ട് നാളെ തുറക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

News Desk | Updated on:   Aug  08,  2018  01:16 pm

അണക്കെട്ട് തുറക്കുന്നതിനെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി

ഇടമലയാര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ട് തുറക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. 168.2 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാകും അണക്കെട്ട് തുറക്കുക. ഒരു മണിക്കൂറോളം ഷട്ടർ തുറന്നിടും എന്നാണ് വിവരം. ഇതിന്റെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

അണക്കെട്ട് തുറക്കുന്നാൽ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 164 ഘനനീറ്റര്‍ വെള്ളമാണ് ഇങ്ങനെ അണക്കെട്ടില്‍ പെരിയാറിലേക്ക് ഒഴുക്കുക.

2013 ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റര്‍ വെള്ളമാണ് അന്ന് തുറന്നുവിട്ടത്. അതേസമയം പെരിങ്ങല്‍കുത്ത് അണക്കെട്ട് തുറന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top