logo
Breaking News

അണ്ണാ സമാധിക്ക് സമീപം തന്നെ കലൈജ്ഞർക്കും അന്ത്യവിശ്രമം; എതിര്‍ ഹര്‍ജികള്‍ പിന്‍വലിച്ചു

News Desk | Updated on:   Aug  08,  2018  11:10 am

അണ്ണാ സമാധിക്ക്​ സമീപം സംസ്​കരിക്കാൻ ഹൈകോടതിയുടെ അനുമതിനൽകി

ചെന്നൈ: ഏറെ ആശങ്കകൾക്കും കാത്തിരിപ്പിനും ഒടുവിൽ കരുണാനിധിയുടെ സമാധി സ്ഥലത്തിന്റെ കാര്യത്തിൽ തീരുമാനമായി. ചെന്നൈ കാമരാജർ റോഡിലെ മറീന കടൽക്കരയിലെ അണ്ണാ സമാധിക്ക്​ സമീപം സംസ്​കരിക്കാൻ ഹൈകോടതിയുടെ അനുമതിനൽകി. സർക്കാറി​ന്റെ ശക്​തമായ എതിർപ്പിനെ കണക്കിലെടുക്കാതെയാണ് ​ ഡി.എം.കെ കരുണാധിനിക്ക്​ അണ്ണാ സമാധിക്ക് സമീപം അന്ത്യ വിശ്രമമൊരുക്കാൻ അനുമതി നേടിയെടുത്തത്. ആക്​ടിങ്​ ചീഫ്​ ജസ്​റ്റിസ്​ എച്ച്​. ജി രമേശി​ന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണ്​​ വിധി പറഞ്ഞത്​.

മറീനയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് അഞ്ച് ഹര്‍ജികള്‍ ഹൈകോടതിയിലുള്ളത്​ ചൂണ്ടിക്കാട്ടിയാണ് മറീനയിലെ സംസ്‌കാരത്തിനുള്ള അനുമതി തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധിച്ചത്. ഇൗ ഹരജികളിൽ നാലെണ്ണവും കഴിഞ്ഞ ദിവസം രാത്രി തന്നെ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രാഫിക്​ രാമസ്വാമി എന്ന പൊതുപ്രവർത്തകൻ നൽകിയ ഹരജിമാത്രമായിരുന്നു നിലനിന്നത്. തുടർന്ന്​ പരാതി പിൻവലിക്കാൻ കോടതി ട്രാഫിക്​ രാമസ്വാമിയോട്​ ആവശ്യപ്പെട്ടു. പിൻവലിക്കുന്നതിന് സമയം അനുവദിക്കണമെന്ന്​ രാമസ്വാമി കോടതിയോട് അപേക്ഷിച്ചു. എന്നാൽ മൃതദേഹം മറീനയിൽ സംസ്​കരിക്കുന്നതിന്​ പരാതിയില്ലെന്ന്​ എഴുതി നൽകാൻ കോടതി നിർദേശിച്ചു. തുടർന്ന്​ അഞ്ച്​ ഹരജികളും തള്ളുകയാണെന്നും അറിയിച്ചു.

add image

Latest


add image
add image
add image
add image
Top