logo

യാക്കൂബ് വധക്കേസിൽ മൊഴിമാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യസാക്ഷിയുടെ വീട് ആർഎസ്എസ് സംഘം വളഞ്ഞു; താലൂക്ക് ശാരീരിക് പ്രമുഖ് പിടിയിൽ

Malabar Bureau | Updated on:   Aug  08,  2018  07:37 am

വിചാരണയിൽ ആർഎസ്എസ് നേതാക്കളായ വൽസൻ തില്ലങ്കേരി, ശങ്കരൻ പുന്നാട് എന്നിവരുൾപ്പെടെ പ്രതിപ്പട്ടികയിലെ 16 പേരെയും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.

മട്ടന്നൂർ: സിപിഐഎം പ്രവർത്തകൻ പുന്നാട്ടെ കെകെ യാക്കൂബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർഎസ്എസ് ക്രിമിനൽ സംഘത്തിനനുകൂലമായി കോടതിയിൽ മൊഴി മാറ്റിപ്പറയണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആർഎസ‌്എസ്സുകാർ സാക്ഷിയുടെ വീട് വളഞ്ഞു ഭീഷണിപ്പെടുത്തി. കേസിലെ മുഖ്യസാക്ഷി ഷാനവാസിന്റെ ആയിപ്പുഴയിലെ വീട്ടിലെത്തിയാണ് ആർഎസ്എസ് സംഘം ഭീഷണി മുഴക്കിയത്. ബഹളം കേട്ട് ഓടിയെത്തിയ അയൽക്കാർ സംഘത്തിന് നേതൃത്വം നൽകിയ ആർഎസ‌്എസ‌് ശ്രീകണ‌്ഠപുരം താലൂക്ക‌് ശാരീരിക‌് പ്രമുഖ‌് കല്യാട് പാച്ചാക്കൽ മുത്തപ്പൻ മടപ്പുരക്കടുത്തെ പുതിയപുരയിൽ ഷിനോജിനെ പിടികൂടി. ഇതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു.

ഷിനോജിനെ നാട്ടുകാർ പൊലീസിന് കൈമാറി. ഇയാളെ മട്ടന്നൂർ കോടതി റിമാൻഡ് ചെയ്തു.

തലശേരി സെഷൻസ് കോടതിയിൽ ചൊവ്വാഴ്ച യാക്കൂബ് വധക്കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യഘട്ട വിചാരണയിൽ ആർഎസ്എസ് നേതാക്കളായ വൽസൻ തില്ലങ്കേരി, ശങ്കരൻ പുന്നാട് എന്നിവരുൾപ്പെടെ പ്രതിപ്പട്ടികയിലെ 16 പേരെയും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. ആയുധങ്ങളും തെളിവായി ഹാജരാക്കിയ വസ്ത്രങ്ങളും സാക്ഷികൾ തിരിച്ചറിഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയാണ് ആർഎസ്എസ് നേതാക്കൾക്കു വേണ്ടി ക്രോസ് വിസ്താരത്തിനെത്തിയത്.

Representational Image

add image

Latest


add image
add image
add image
add image
Top