logo

സിപിഐഎം നേതാവ് കണ്ണിപ്പൊയിൽ ബാബു വധം: രണ്ട് ആർഎസ്എസ് പ്രവർത്തകർകൂടി അറസ്റ്റിൽ

Malabar Bureau | Updated on:   Aug  08,  2018  07:10 am

കഴിഞ്ഞ മെയ് ഏഴാം തീയതി രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുമ്പോഴാണ് ആർഎസ്എസ് ക്രിമിനൽ സംഘം കണ്ണിപ്പൊയിൽ ബാബുവിനെ തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

മാഹി: പള്ളൂരിലെ സിപിഐഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ്സുകാർകൂടി അറസ്റ്റിൽ. കൊലപാതകികളുടെ സംഘത്തിലുൾപ്പെട്ട പള്ളൂർ ഇരട്ടപ്പിലാക്കൂലിനടുത്ത പെർമന്റവിട ലക്ഷ്മണന്റെ മകൻ എം ശ്രീജിത്ത് എന്ന ആശാരി ശ്രീജിത്ത് (38), ഈസ്റ്റ് പള്ളൂർ ഡാഡിമുക്കിലെ കുന്നത്ത്ഹൗസിൽ പ്രമോദിന്റെ മകൻ പ്രണവ് (22) എന്നിവരെയാണ് പുതുചച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കൊലപാതക കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഇനി നാലുപേരെകൂടി പിടികൂടാനുണ്ട്.

കഴിഞ്ഞ മെയ് ഏഴാം തീയതി രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുമ്പോഴാണ് ആർഎസ്എസ് ക്രിമിനൽ സംഘം കണ്ണിപ്പൊയിൽ ബാബുവിനെ തടഞ്ഞുനിർത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

പള്ളൂരിലെ കരീക്കുന്നുമ്മൽ സുനി, ഒ പി രജീഷ്, ഗ്രാമത്തി പൂശാരികോവിലിനടുത്ത പി കെ നിജേഷ്, പന്തക്കൽ വയലിൽപീടികയിലെ പി കെ ശരത്ത്, പാനൂർ ചെണ്ടയാട്ടെ ജെറിൻ സുരേഷ്, ശ്യാംജിത്ത്, പാനൂർ കെസി മുക്കിലെ അരുൺ ഭാസ്കർ, മാഹി ചെമ്പ്രയിലെ പുത്തൻപുരയിൽ ഏഴിൽഅരശ് എന്ന സനീഷ് എന്നീ ആർഎസ്എസ് പ്രവർത്തകരാണ് കേസിൽ നേരത്തെ അറസ്റ്റിലായവർ.

add image

Latest


add image
add image
add image
add image
Top