logo

കരുണാനിധിയുടെ മൃതദേഹം രാജാജി ഹാളിൽ പൊതുദർശനത്തിന് വെച്ചു; പ്രധാനമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ എത്തും

News Desk | Updated on:   Aug  08,  2018  06:48 am

കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ദേശീയ പതാക പുതപ്പിച്ചാണ് മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ കലൈഞ്ജര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാൻ രാജാജി ഹാളിലെത്തും.

മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ തന്നെ വലിയ ആൾക്കൂട്ടം ഇവിടം ലക്ഷ്യമാക്കി എത്തിത്തുടങ്ങിയിരുന്നു. മറീന ബീച്ചിൽ കരുണാനിധിക്ക് അന്ത്യ വിശ്രമ സ്ഥലം അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് അലയടിക്കുന്നത്. ഇതിനെതിരെ ഡിഎംകെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹരജിയിന്മേൽ പകൽ എട്ടു മണിമുതൽ വാദം കേൾക്കൽ തുടരും. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

add image

Latest


add image
add image
add image
add image
Top