logo

കരുണാനിധിയുടെ സംസ്കാരം: ഡിഎംകെയുടെ ഹരജിയിന്മേൽ മദ്രാസ് ഹൈക്കോടതിയിൽ രാവിലെ എട്ടു മണിക്ക് വാദം തുടരും

News Desk | Updated on:   Aug  08,  2018  06:17 am

നിയമപരമായ സാങ്കേതിക പ്രശ്​നങ്ങളുള്ളതിനാൽ മറീന ബീച്ചിൽ സ്ഥലം നൽകാനാകില്ലെന്ന്​ തമിഴ്​നാട്​ സർക്കാർ വ്യക്തമാക്കിയതോടെയാണ് ഡിഎംകെ ഹൈകോടതിയെ സമീപിച്ചത്.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ എം കരുണാനിധിയുടെ മൃതദേഹം സംസ്​കരിക്കാൻ മറീന ബീച്ചിൽ സ്​ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ രാവിലെ എട്ടുമണിക്ക് വാദം തുടരും. ചെന്നൈ കാമരാജർ റോഡിൽ മറിന കടൽക്കരയിലെ അണ്ണാ സമാധിക്ക്​ സമീപം കരുണാനിധിയെ സംസ്കരിക്കാൻ സ്ഥലം അനുവദിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം.

നിയമപരമായ സാങ്കേതിക പ്രശ്​നങ്ങളുള്ളതിനാൽ മറീന ബീച്ചിൽ സ്ഥലം നൽകാനാകില്ലെന്ന്​ തമിഴ്​നാട്​ സർക്കാർ വ്യക്തമാക്കിയതോടെയാണ് ഡിഎംകെ ഹൈകോടതിയെ സമീപിച്ചത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പാതിരാക്കോടതി ഹരജി പരിഗണിച്ചെങ്കിലും വിഷയത്തിൽ മറുപടി പറയാൻ കൂടുതൽ സമയം നൽകണമെന്ന് സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാവിലെ എട്ടുമണിക്ക് വാദം തുടരാൻ കോടതി തീരുമാനിച്ചത്.

മറീന ബീച്ചിൽ സ്ഥലം അനുവദിക്കാൻ കഴിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയ സർക്കാർ ചെന്നൈ സർദാർ വല്ലഭായ്​പട്ടേൽ റോഡിൽ അണ്ണാ സർവകലാശാലയുടെ എതിർവശത്തായി ഗാന്ധിമണ്ഡപം, കാമരാജർ മണ്ഡപം, രാജാജി മണ്ഡപം എന്നിവ സ്​ഥിതി ചെയ്യുന്ന സ്​ഥലത്ത്​ രണ്ട്​ ഏക്കർ ഭൂമി അനുവദിക്കാമെന്നാണ്​ വാഗ്ദാനം ചെയ്തത്. സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തിപ്പെട്ടു വരികയാണ്.

add image

Latest


add image
add image
add image
add image
Top