logo
Breaking News

‘വേണ്ടും വേണ്ടും മറിനാവിൽ വേണ്ടും’; പ്രിയ നേതാവിനുവേണ്ടി ഉറങ്ങാതെ തമിഴകം

News Desk | Updated on:   Aug  08,  2018  01:04 am

വിലാപയാത്ര രണ്ടു കിലോമീറ്ററോളം ദൂരം പിന്നിടുന്നതിന്​ ഒരു മണിക്കൂറോളം സമയമെടുത്തു.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ മരണത്തിൽ കണ്ണീരൊഴുക്കിയും ഒപ്പം മറീന ബീച്ചിൽ അന്ത്യവിശ്രമത്തിനായി സ്ഥലമനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചും ഡിഎംകെ പ്രവർത്തകർ രാത്രിയിലും സംഘടിച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. മറീന ബീച്ചിൽ കലൈഞ്ജർക്ക് അന്ത്യ വിശ്രമമൊരുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സിനിമാ താരങ്ങളും രംഗത്തെത്തിയതോടെ പ്രതിഷേധങ്ങൾക്ക് കനം വച്ചിരിക്കുകയാണ്. കരുണാനിധിയുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാൻ ചെന്നൈയിലേക്ക് ഉറങ്ങാതെ സഞ്ചരിക്കുകയാണ് രാഷ്ട്രീയ ഭേദമന്യേ തമിഴ് ജനത.

പുലർച്ചെ ചെന്നൈ ദർശിക്കാനിരിക്കുന്ന മഹാ ജനസാഗരത്തിന്റെ മാതൃകയാണ് കാവേരി ആശുപത്രിയിൽ നിന്നും ഗോപാലപുരത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരുമ്പോൾ കാണാൻ കഴിഞ്ഞത്​. ഷർട്ടും മുണ്ടും ധരിച്ച്​ മഞ്ഞ ഷാളണിയിപ്പിച്ച്​ ഡിഎംകെ പതാക പുതപ്പിച്ച കലൈജ്ഞറുടെ മൃതദേഹം കണ്ണാടിക്കൂട്ടിൽ​ കിടത്തിയാണ് ആംബുലൻസിൽ ഗോപാലപുരത്തേക്ക് കൊണ്ടുവന്നത്.

വിലാപയാത്ര രണ്ടു കിലോമീറ്ററോളം ദൂരം പിന്നിടുന്നതിന്​ ഒരു മണിക്കൂറോളം സമയമെടുത്തു. ഗോപാലപുരത്തെ വസതിയിൽ രാത്രി ഒന്നരവരെ പൊതുദർശനം. പിന്നീട്​ മകൾ കനിമൊഴിയുടെ സിഐടി കോളനിയിലെ വസതിയിലേക്ക്​ കൊണ്ടുപോയി. ബുധനാഴ്​ച രാവിലെ രാജാജി ഹാളിലേക്ക്​ ​മാറ്റും. നേതാക്കൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആദരാഞ്​ജലിയർപ്പിക്കുന്നതിന്​ ഇവിടെ സൗകര്യമൊരുക്കുന്നുണ്ട്.

പ്രിയനേതാവി​ന്റെ ചേതനയറ്റ ശരീരം കണ്ട്​ പ്രവർത്തകർ പൊട്ടിക്കരഞ്ഞു. മറിനബീച്ചിൽ സംസ്​ക്കാരം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് ഡിഎംകെ പ്രവർത്തകർ വിലാപയാത്രയിൽ അണിനിരന്നത്​. ‘വേണ്ടും വേണ്ടും മറിനാവിൽ വേണ്ടും’ എന്ന മുദ്രാവാക്യമാണ്​ വിലാപയാത്രയിലുടനീളം മുഴങ്ങിയത്.

add image

Latest


add image
add image
add image
add image
Top