logo
Breaking News

തമിഴക ദ്രാവിഡ രാഷ്ട്രീയത്തിന്റെ തിരക്കഥയെഴുതിയ 'കലൈഞ്ചർ'

News Desk | Updated on:   Aug  07,  2018  10:28 pm

കരുണാനിധിയുടെ 'തിരക്കഥകളിലൂടെയാണ്' എംജിആർ ജനനേതാവാകുന്നതും അധികാരത്തിലേറുന്നതും.

തമിഴ്‌നാട്: തമിഴ് ജനത സ്നേഹപൂർവ്വം 'കലൈഞ്ചർ' എന്നുവിളിച്ച കരുണാനിധി എന്ന ദക്ഷീണാമൂർത്തി, നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി 1924 ജൂൺ 3 നു ജനിച്ചു. കലയേയും സാഹിത്യത്തെയും അകമഴിഞ്ഞു സ്നേഹിച്ചുകൊണ്ട് വളർന്നു. പതിമൂന്നാം വയസ്സിൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപെട്ടു തുടങ്ങി. വിദ്യാർത്ഥികളെ സംഘടിപ്പിക്കാനും അവരുടെ സാഹിത്യവാസനകളെ പ്രോത്സാഹിപ്പിക്കാനും 'ഇളൈഞ്ചർ മറു മലർച്ചി' എന്ന സംഘടന രൂപീകരിച്ചു പ്രവർത്തിച്ചു. ഇത് പിന്നീട് സംസ്ഥാനമ മുഴുവൻ വ്യാപിച്ച വിദ്യാർത്ഥി കഴകമായി മാറി. പിന്നീട് തന്റെ സ്വന്തം നാടായ തിരുവാരൂരിൽ 1938 ൽ ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിൽ പങ്കെടുത്തു. ഇതോടെ കുട്ടി കരുണാനിധി തന്റെ ലക്ഷ്യത്തിന്റെ മറ്റൊരു തലത്തിലേക്ക് കാലെടുത്തുവെക്കുകയായിരുന്നു.

വളർന്നു വരുംതോറും ജാതി വ്യവസ്ഥയോടും ദൈവികതയോടുമുള്ള തന്റെ നിലാപാട് കരുണാനിധി തുറന്നുകാട്ടി. ഇ വി പെരിയ സ്വാമിയുടെ നിരീശ്വരവാദ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പിന്നീട് അദ്ദേഹത്തോടൊപ്പം കൂടി. ഡിഎംകെ സ്ഥാപകനും സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ സിഎൻ അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ മുന്നേറ്റത്തിന്റെ ഏറ്റവും ശക്തമായ ഒരു ചിഹ്നമായി മാറി. ബ്രാഹ്മണ മേൽക്കോയ്മയ്ക്കായി സ്ത്രീകളും വിഷാദരോഗികളുമടക്കമടങ്ങുന്ന ജനതയ്ക്ക് വേണ്ടി നിലകൊണ്ടു.

രാഷ്‌ട്രീയത്തിന്‌ പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും തന്റെ പേരെഴുതി ചേർക്കാൻ പുറപ്പെട്ടു. ഇരുപത്‌ വയസ്‌ തികയും മുമ്പേ ആദ്യ സിനിമയ്‌ക്ക്‌ തിരക്കഥയൊരുക്കി. 1947ൽ പുറത്തിറങ്ങിയ രാജകുമാരിയാണ്‌ കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. എംജിആറായിരുന്നു നായകൻ. എംജിആറിന്‌ സൂപ്പർതാര പദവി നേടിക്കൊടുത്ത മലൈക്കള്ളന്റെ തിരക്കഥയും കരുണാനിധിയുടേതായിരുന്നു. കരുണാനിധിയുടെ 'തിരക്കഥകളിലൂടെയാണ്' എംജിആർ ജനനേതാവാകുന്നതും അധികാരത്തിലേറുന്നതും. ശിവാജി ഗണേശനെയും താരമാക്കി വളർത്തിയതിൽ കരുണാനിധിക്ക് നിർണായക പങ്കുണ്ട്. പതിനാലോളം സിനിമകളിൽ കഥ / തിരക്കഥ /സംഭാഷണം എന്നിങ്ങനെയുള്ള മേഖലകളിൽ കരുണാനിധി എന്ന നാമം ചേർക്കപ്പെട്ടു.

1968 ൽ കരുണാനിധി ഡിഎംകെയുടെ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1969 ൽ അണ്ണാദുരൈ മരിച്ചതോടെ മുഖ്യമന്ത്രി പദത്തിലെത്തിയ കരുണാനിധി പിന്നീട്‌ 71, മുതൽ 2006 വരെയുള്ള കാലയളവിൽ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ്‌ കരുണാനിധി നേടിയെടുത്ത്.

കരുണാനിധി അന്തരിക്കുന്നതോടെ ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു സുവർണ്ണ യുഗത്തിനാണു തിരശീല വീഴുന്നത്.

add image

Latest


add image
add image
add image
add image
Top