logo
Breaking News

കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലം: ഡിഎംകെയുടെ പരാതിയിന്മേൽ മദ്രാസ് ഹൈക്കോടതി രാത്രിയിൽ വാദം കേൾക്കും; പ്രതിഷേധം സംഘർഷത്തിലേക്ക്

News Desk | Updated on:   Aug  07,  2018  09:48 pm

സർക്കാർ തീരുമാനത്തിനെതിരെ വളരെ വൈകാരികമായാണ് പാർട്ടി പ്രവർത്തകർ പ്രതികരിക്കുന്നത്.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കെ കരുണാനിധിക്ക് മറീനാ ബീച്ചിൽ അന്ത്യവിശ്രമത്തിന് സ്ഥലം നൽകാത്ത സർക്കാർ നിലപാടിനെതിരെ ഡിഎംകെ സമർപ്പിച്ച പരാതിയിന്മേൽ മദ്രാസ് ഹൈക്കോടതി രാത്രിയിൽ വാദം കേൾക്കും. സർക്കാർ തീരുമാനത്തിനെതിരായ പരാതിയിന്മേൽ അടിയന്തിരമായി വാദം കേൾക്കണമെന്ന അപേക്ഷ അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം.

സർക്കാർ തീരുമാനത്തിനെതിരെ വളരെ വൈകാരികമായാണ് പാർട്ടി പ്രവർത്തകർ പ്രതികരിക്കുന്നത്. സംസ്ഥാനത്തിന്റെ പലഭാഗത്തും പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. കരുണാനിധിയുടെ സമകാലീനരായ അണ്ണാ, എംജിആർ എന്നിവർക്ക് പുറമെ രാഷ്ട്രീയ എതിരാളിയായിരുന്ന ജയലളിതയുടെയും ശവകുടീരങ്ങൾ മറീനാ ബീച്ചിലാണുള്ളത്. അതിനാൽ തന്നെ കരുണാനിധിയുടെ അന്ത്യവിശ്രമവും മറീനയിൽ തന്നെവേണമെന്നുള്ള വൈകാരികമായ ആവശ്യമാണ് ഡിഎംകെ മുന്നോട്ടു വെക്കുന്നത്.
കരുണാനിധിയുടെ മരണവിവരം പ്രഖ്യാപിച്ചതിനു പിന്നാലെ കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എംകെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ വീട്ടിലെത്തി മറീനാ ബീച്ചിൽ സ്ഥലമനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യം നിരാകരിച്ച സർക്കാർ ചെന്നൈ സർദാർ വല്ലഭായ് പട്ടേൽ റോഡിലുള്ള ഗാന്ധി മണ്ഡപത്തിനു സമീപം രണ്ടേക്കർ സ്ഥലം അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്യുകയാണ് ചെയ്തത്.

add image

Latest


add image
add image
add image
add image
Top