logo
Breaking News

കരുണാനിധിക്ക് മറീന ബീച്ചിൽ അന്ത്യവിശ്രമ സ്ഥലമൊരുക്കാനാകില്ലെന്ന് തമിഴ്‌നാട് സർക്കാർ

News Desk | Updated on:   Aug  07,  2018  09:15 pm

കരുണാനിധിയുടെ സമകാലീനരായ അണ്ണാ, എംജിആർ എന്നിവർക്ക് പുറമെ രാഷ്ട്രീയ എതിരാളിയായിരുന്ന ജയലളിതയുടെയും ശവകുടീരങ്ങൾ മറീനാ ബീച്ചിലാണുള്ളത്.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കെ കരുണാനിധിക്ക് മറീനാ ബീച്ചിൽ അന്ത്യവിശ്രമം സ്ഥലം അനുവദിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ. നിയമവശങ്ങൾ ചൂണ്ടിക്കാട്ടിയാണ് മറീനയിൽ സ്ഥലമാനുവദിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കിയത്.

കരുണാനിധിയുടെ മരണവിവരം പ്രഖ്യാപിച്ചതിനു പിന്നാലെ കരുണാനിധിയുടെ മകനും ഡിഎംകെ വർക്കിങ് പ്രസിഡന്റുമായ എംകെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയുടെ വീട്ടിലെത്തി മറീനാ ബീച്ചിൽ സ്ഥലമാനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ചെന്നൈ സർദാർ വല്ലഭായ് പട്ടേൽ റോഡിലുള്ള ഗാന്ധി മണ്ഡപത്തിനു സമീപം രണ്ടേക്കർ സ്ഥലം അനുവദിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്. കരുണാനിധിയുടെ സമകാലീനരായ അണ്ണാ, എംജിആർ എന്നിവർക്ക് പുറമെ രാഷ്ട്രീയ എതിരാളിയായിരുന്ന ജയലളിതയുടെയും ശവകുടീരങ്ങൾ മറീനാ ബീച്ചിലാണുള്ളത്.

add image

Latest


add image
add image
add image
add image
Top