logo

പൊട്ടിക്കരഞ്ഞ് അനുയായികൾ; ചെന്നൈയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ

News Desk | Updated on:   Aug  07,  2018  08:41 pm

മരണവിവരം പുറത്ത് വന്നതോടെ ചെന്നൈ നഗരത്തിലേക്ക് പാർട്ടി പ്രവർത്തകരുടെ പ്രവാഹം തുടങ്ങിക്കഴിഞ്ഞു.

ചെന്നൈ: പ്രിയപ്പെട്ട 'കലൈഞ്ചറിന്റെ' വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് അനുയായികൾ. കരുണാനിധിയെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതു മുതൽ തന്നെ പ്രാർത്ഥനകളോടെ അനുയായികൾ പ്രിയ നേതാവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. ആരോഗ്യനില വഷളാണെന്ന മെഡിക്കൽ ബുള്ളറ്റിനുകൾ വരുമ്പോഴും ഏറെ പ്രതീക്ഷയാണ് പാർട്ടി പ്രവർത്തകരടക്കം പുലർത്തിയിരുന്നത്.

കാവേരി ആശുപത്രിക്കു സമീപവും വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. കരുണാനിധിയുടെ വിയോഗ വാർത്ത പൊട്ടിക്കരച്ചിലോടെയാണ് ഇവർ സ്വീകരിച്ചത്. ആരോഗ്യനില ഏറെ വഷളായതോടെ ഇന്ന് എപ്പോൾ വേണമെങ്കിലും അന്ത്യം സംഭവിച്ചേക്കാമെന്ന്​ കരുതിയിരുന്നു. ആരോഗ്യനില അതീവ ഗുരുതരമാണെന്നും അവയവങ്ങളുടെ പ്രവർത്തനം നിലച്ചുകൊണ്ടിരിക്കുകയാണെന്നും 4.30ഒാടെ ആശുപത്രി​ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടിരുന്നു. വൈകുന്നേരം 6.10ന്​ അന്ത്യം സംഭവിച്ചെങ്കിലും 6.40ഒാടെയാണ്​ ഒൗദ്യോഗികമായി മരണവിവരം പുറത്തു വിട്ടത്​.

അനിഷ്​ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി ചെന്നൈ നഗരത്തിൽ ​കനത്ത സുരക്ഷയാണ് തമിഴ്‌നാട് പൊലീസ്​ ഒരുക്കിയിരിക്കുന്നത്​. മരണവിവരം പുറത്ത് വന്നതോടെ ചെന്നൈ നഗരത്തിലേക്ക് പാർട്ടി പ്രവർത്തകരുടെ പ്രവാഹം തുടങ്ങിക്കഴിഞ്ഞു. സംസ്​ഥാനത്തെ മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥരോട് യൂണിഫോമിൽ​ എത്രയും പെട്ടന്ന്​ ​ജോലിയിൽ പ്രവേശിക്കാൻ​ ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്. ഏഴു ദിവസത്തേക്ക് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

add image

Latest


add image
add image
add image
add image
Top