logo

തമിഴകത്തിന്റെ 'കലൈഞ്ജർ' വിടവാങ്ങി

News Desk | Updated on:   Aug  07,  2018  08:17 pm

കരുണാനിധിയുടെ നിര്യാണത്തോടെ ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു യുഗം കൂടിയാണ് അവസാനിക്കുന്നത്.

ചെന്നൈ:
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി(ഡി.എം.കെ) അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വൈകീട്ട്​ 6.10നായിരുന്നു അന്ത്യം. എന്നാൽ 6.45ഒാടു കൂടിയാണ്​ മരണം സ്ഥിരീകരിച്ചത്. കലൈജ്ഞർ എന്നായിരുന്നു അദ്ദേഹത്തെ തമിഴകം വിളിച്ചിരുന്നത്. അഞ്ച് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.

1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ കാലയളവിലാണ് കരുണാനിധി തമിഴ്നാട് ഭരിച്ചത്.

1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. നാകപട്ടണം ജില്ലയിലെ തിരുവാരൂരിനടുത്തുള്ള തിരുക്കുവളൈയിൽ മുത്തുവേലരുടെയും അഞ്ജുകം അമ്മയാരുടെയും മകനായി ജനിച്ച കരുണാനിധിക്ക് ദക്ഷിണാമൂർത്തിയൊന്നായിരുന്നു അച്ഛനമ്മമാർ നൽകിയ പേര്.

കരുണാനിധിയുടെ നിര്യാണത്തോടെ ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു യുഗം കൂടിയാണ് അവസാനിക്കുന്നത്.

add image

Latest


add image
add image
add image
add image
Top