logo
Breaking News

ബംഗ്ളാദേശി തീവ്രവാദ സംഘടനയിലെ രണ്ടു അംഗങ്ങൾ കോട്ടക്കലിൽ എൻഐഎയുടെ പിടിയിൽ; മുതിർന്ന നേതാവ് ബംഗളൂരുവിലും അറസ്റ്റിൽ

Malabar Bureau | Updated on:   Aug  07,  2018  04:12 pm

മുഹമ്മദ് സഹിദുൽ ഇസ്‌ലാമിനെതിരെ ബംഗ്ലാദേശ് ഗവണ്മെന്റ് ഡെത്ത് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

മലപ്പുറം/കോട്ടക്കൽ: ബംഗ്ളാദേശി തീവ്രവാദ സംഘടനയിലെ രണ്ടു അംഗങ്ങളെ കോട്ടക്കലിൽ വച്ച് എൻഐഎ സംഘം അറസ്റ്റ് ചെയ്തു. 'ജമാഅത്ത് - ഉൾ- മുജാഹിദീൻ ബംഗ്ളാദേശ്' എന്ന തീവ്രവാദ സംഘടനയിൽപ്പെട്ടവരാണ് അറസ്റ്റിലായത്. മുർഷിദാബാദ് സ്വദേശിയായ ഛോട്ടാ എന്ന അബ്ദുൾ കരിം (19), ബംഗാൾ ബിർഭും സ്വദേശിയായ ഷഹീൻ, തുഹിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന മുസ്താഫിസുർ റഹ്‌മാൻ (37) എന്നിവരെയാണ് കോട്ടക്കലിൽ വച്ച് എൻഐഎ സംഘം ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിന് അറസ്റ്റ് ചെയ്തത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ മുതിർന്ന തീവ്രവാദി നേതാവായ മുന്ന എന്ന മുഹമ്മദ് സഹിദുൽ ഇസ്‌ലാമിനെ ബെംഗളൂരു നഗരത്തിലെ ഒളിത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

അപകടകാരിയായ തീവ്രവാദി മുഹമ്മദ് സഹിദുൽ ഇസ്‌ലാമിനെതിരെ ബംഗ്ലാദേശ് ഗവണ്മെന്റ് ഡെത്ത് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ബിഹാറിലെ ബോധ്‌ഗയയിലും 2014 ഒക്ടോബർ രണ്ടാം തീയതി പശ്ചിമ ബംഗാളിലെ ബുർദ്വാനിലും നടന്ന സ്ഫോടനങ്ങളുടെ പിറകിലെ മുഖ്യ ആസൂത്രകനാണ് മുഹമ്മദ് സഹിദുൽ ഇസ്‌ലാം.

add image

Latest


add image
add image
add image
add image
Top