logo

വെനസ്വേലയിൽ നിന്നും വൻ കുടിയേറ്റം; അതിർത്തി അടച്ച് ബ്രസീൽ

News Desk | Updated on:   Aug  07,  2018  01:57 pm

രണ്ട്​ വർഷത്തോളമായി വെനസ്വേലയിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ രാജ്യം വിട്ട്​ അഭയം തേടാനെത്തുന്നത്​ ബ്രസീലിലേക്കാണ്​.

ബ്രസീലിയ: വെനസ്വേലയിൽ നിന്നുമുള്ള വൻ കുടിയേറ്റം തടയാൻ വടക്ക്​ ഭാഗത്തുള്ള അതിർത്തി അടച്ച്​ ബ്രസീൽ. രണ്ടു വർഷത്തിലേറെയായി വെനസ്വേലയിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ അവിടത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ കാരണം രാജ്യം വിട്ട് ബ്രസീലിലേക്ക് കുടിയേറുന്നു. എന്നാൽ ഇത്തരത്തിലുള്ള വൻ കുടിയേറ്റം ബ്രസീലിനെ കാര്യമായി ബാധിക്കുവാനും തുടങ്ങി. ഇതോടെ വടക്ക് ഭാഗത്തുള്ള അതിർത്തി അടക്കാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടു.

ബ്രസീലിലെ ജനങ്ങൾക്കും അല്ലാത്തവർക്കും ബ്രസീൽ അതിർത്തി കടക്കാം എന്നാൽ വെനസ്വേലയിൽ നിന്നുള്ളവർക്ക്​ അവരുടെ രാജ്യത്തേക്ക്​ തിരിച്ചുപോവുന്നതിന്​ മാത്രമാണ്​ അതിർത്തി ഗേറ്റ് തുറന്നു കൊടുക്കുക. ദിവസവും അഞ്ഞൂറോളം ആളുകളാണ് ബ്രസീലിലേക്ക് വെനസ്വേലയിൽ നിന്നും എത്തുന്നത്. റോറൈമയുടെ തലസ്ഥാനം ബോഅ വിസ്​തയിലാണ്​ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ളത്​. 25,000 മുതൽ 330,000 വരെ കുടിയേറ്റക്കാർ ഇവിടെയുണ്ടെന്നാണ്​ കണക്ക്​. ബ്രസീലിലെ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് റോറൈമ.

രണ്ട്​ വർഷത്തോളമായി വെനസ്വേലയിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ രാജ്യം വിട്ട്​ അഭയം തേടാനെത്തുന്നത്​ ബ്രസീലിലേക്കാണ്​.

add image

Latest


add image
add image
add image
add image
Top