logo
Breaking News

ധാരാളം ഖദർധാരികൾ ബിജെപിയിലെത്തും; സിപിഐഎമ്മിന് ബദലായി എൻഡിഎ വളരുമെന്ന് പി എസ് ശ്രീധരൻപിള്ള

News Desk | Updated on:   Aug  07,  2018  12:20 pm

കീഴാറ്റൂർ വയൽകിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഐഎമ്മിന്റേതെന്ന് ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.

കണ്ണൂർ: കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിച്ച് പാർട്ടി വളർത്തുമെന്ന പ്രസ്താവനയുമായി വീണ്ടും പി എസ് ശ്രീധരൻപിള്ള. ധാരാളം ഖദർധാരികൾ ബിജെപിയിലേക്ക് വരുമെന്നും സിപിഐഎമ്മിന് ബദലായി എൻഡിഎ വളരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള മാധ്യമങ്ങളോട് പറഞ്ഞു.

കീഴാറ്റൂർ വയൽകിളി സമരത്തിൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് സിപിഐഎമ്മിന്റേതെന്ന് ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. കാസർകോട്ടെ കൊലപാതകത്തിൽ വിദ്വേഷത്തിന്‍റെ വിളവെടുപ്പാണ് സിപിഐഎം നടത്തുന്നതെന്നും വർഗീയ ചേരിതിരിവുണ്ടാക്കുന്ന നിലപാടാണിതെന്നും ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി.

add image

Latest


add image
add image
add image
add image
Top