logo

എഫ്‌ഡിസി മ​രു​ന്നു​ക​ൾ നിരോധിക്കാനുള്ള അവസാനവട്ട നീക്കത്തിൽ കേന്ദ്ര സർക്കാർ

News Desk | Updated on:   Aug  07,  2018  11:57 am

എഫ്‌ഡിസി മ​രു​ന്നു​ക​ളു​ടെ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റെ​നാ​ളാ​യി നി​യ​മ പോ​രാ​ട്ടം ന​ട​ത്തി വ​രു​ക​യാണ്.

ന്യൂഡൽഹി: എഫ്‌ഡിസി (ഫി​ക്സ​ഡ് ഡോ​സ് കോ​മ്പി​നേ​ഷ​ൻ) മ​രു​ന്നു​ക​ൾ നി​രോ​ധി​ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാന ഘട്ടത്തിൽ. 343 തരം എഫ്‌ഡിസി മരുന്നുകളാണ് നിരോധിക്കപ്പെടുക. ക​ഫ്​ സി​റ​പ്പ്, വേ​ദ​ന സം​ഹാ​രി​ക​ൾ, ജ​ല​ദോ​ഷ മ​രു​ന്നു​ക​ൾ മു​ത​ലാ​യ​വ​യ​ട​ക്ക​മു​ള്ള എഫ്‌ഡിസി മരുന്നുകളാണ് നിരോധനത്തിൻകീഴിൽ വരിക. ഉ​ന്ന​ത സ​മി​തി​യാ​യ ​ഒൗ​ഷ​ധ സാങ്കേതിക ഉ​പ​ദേ​ശ​ക ബോ​ർ​ഡിന്റെ ഉ​പ​സ​മി​തി നി​രോ​ധ​ന​ത്തി​ന്​ അ​നു​കൂ​ല​മാ​യ റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറി. നിരോധനം പ്രാബലത്തിൽ വരുന്നതോടെ തദ്ദേശീയ - ആഗോള മരുന്ന് കമ്പനികൾക്ക് വലിയ തിരിച്ചടിയുണ്ടാകും.

ര​ണ്ടോ അ​തി​ല​ധി​ക​മോ മ​രു​ന്നു​ക​ളു​ടെ ചേരുവകൾ നി​ശ്ചി​ത അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്ത് ഉത്പാദിപ്പിക്കുന്നവയാണ് എഫ്‌ഡിസി മരുന്നുകൾ.

എഫ്‌ഡിസി മ​രു​ന്നു​ക​ളു​ടെ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​റെ​നാ​ളാ​യി നി​യ​മ പോ​രാ​ട്ടം ന​ട​ത്തി വ​രു​ക​യാണ്. അതിനാൽ തന്നെ ഒൗ​ഷ​ധ സാങ്കേതിക ഉ​പ​ദേ​ശ​ക ബോ​ർ​ഡിന്റെ അനുകൂല റിപ്പോർട്ട് കേന്ദ്രത്തിന് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

2016 മാ​ർ​ച്ച് 10ന് ​പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളാ​യ വി​ക്സ് ആ​ക്ഷ​ൻ 500 എ​ക്സ്ട്രാ, സാ​രി​ഡോ​ൺ, കോ​റ​ക്സ്, ഡി ​കോ​ൾ​ഡ് ടോ​ട്ട​ൽ തു​ട​ങ്ങി​യ​വ​യ​ട​ക്കം 349 എ​ഫ്.​ഡി.​സി​ക​ൾ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​രോ​ധി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ മ​രു​ന്നു വി​പ​ണി​യി​ൽ 3000 കോ​ടി രൂ​പ​യു​ടെ കുറവാണ് ഈ നിരോധനത്തിനെത്തുടർന്നുണ്ടായത്.

ഇതിനെത്തുടർന്ന് ഗ്ലെ​ൻ​മാ​ർ​ക്ക്, സി​പ്ല, ഫൈ​സ​ർ, പ്രൊ​ക്ട​ർ ആ​ൻ​ഡ്​ ഗാം​ബ്ൾ, ഡോ. െ​റ​ഡ്ഡീ​സ്, ലൂ​പി​ൻ തു​ട​ങ്ങി​യ​വ ഡ​ൽ​ഹി ഹൈക്കോടതിയെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് നേടുകയായിരുന്നു. നി​രോ​ധ​ന​ത്തി​നെ​തി​രെ 454 പ​രാ​തി​ക​ളാ​ണ് ഡ​ൽ​ഹി ഹൈ​കോ​ട​തി​യി​ൽ ഫ​യ​ൽ ചെയ്യപ്പെട്ടത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് നിരോധനം നടപ്പാക്കിയതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഇതിനെത്തുടർന്നാണ് നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്‌ നിരോധനം നടപ്പാക്കാൻ കേന്ദ്രം നീക്കം തുടങ്ങിയത്. എന്നാൽ മരുന്നുകളുടെ ചേരുവകളിൽ മാറ്റം വരുത്തിക്കൊണ്ട് നിരോധനത്തെ മറികടക്കാൻ കമ്പനികൾക്ക് സാധിക്കും. നിരോധനം മുന്നിൽ കണ്ടുകൊണ്ടു പല പ്രമുഖ കമ്പനികളും ഇത്തരത്തിൽ ചേരുവകളിൽ മാറ്റം വരുത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്.

add image

Latest


add image
add image
add image
add image
Top