logo
Breaking News

കോടതി മുറിയിൽ നിർത്താതെ ബഹളം വച്ചു; പ്രതിയുടെ വായ ടേപ്പുകൊണ്ടൊട്ടിച്ച് ജഡ്ജി

News Desk | Updated on:   Aug  06,  2018  05:41 pm

തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ നേരിട്ട പ്രതിയുടെ വാദം നടക്കുന്നതിനിടെയാണ് വിവാദ സംഭവം.

അമേരിക്ക: കോടതി മുറിയിൽ വാ പൂട്ടാതെ സംസാരിച്ച് പ്രതി. നിശബ്ദനായി ഇരിക്കാൻ പറഞ്ഞിട്ടും കേൾക്കാത്ത പ്രതിയ്ക്ക് നല്ല പണി കൊടുത്തു ജഡ്ജി. അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്‌ലാൻഡിലുള്ള കോടതിയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.

തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾക്ക് വിചാരണ നേരിട്ട ഫ്രാങ്ക്ലിൻ വില്യം എന്ന പ്രതിയുടെ വാദം നടക്കുന്നതിനിടെയാണ് വിവാദ സംഭവം. കോടതി കേസ് കേൾക്കുന്നതിനിടെ നിരന്തരം പ്രതി സംസാരിച്ചു കൊണ്ടിരുന്നു. ജഡ്ജി പലവട്ടം ഇയാളോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. ഇനിയും സംസാരിച്ചാൽ വായയിൽ തുണി തിരുകുമെന്നും പറഞ്ഞു. വാദി ഭാഗത്തിന് പറയാനുള്ളത് കേട്ടതിനു ശേഷം സംസാരിക്കാൻ അവസരം നൽകുമെന്ന് ജഡ്ജി ജോൺ റൂസോ പ്രതിയോട് പറഞ്ഞു. എന്നാൽ ഇയാൾ അതനുസരിച്ചില്ല. ഒടുവിൽ സഹികെട്ട് കോടതി മുറിയിൽ ഉണ്ടായിരുന്ന പോലീസുകാരോട് പ്രതിയുടെ വായ ടേപ്പുകൊണ്ട് ഒട്ടിക്കാൻ ആവിശ്യപ്പെട്ടു.

കോടതി മുറിയിൽ ക‍ഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ വിമർശനങ്ങളുമായി സിവിൽ ലിബർട്ടീസ് യൂണിയൻ രംഗത്തെത്തി. ജഡ്ജി നടത്തിയത് കുറ്റാരോപിതരുടെ മൗലികാവകാശത്തിനും മനുഷ്യാന്തസിന് നേര്‍ക്കുള്ള ആക്രമണമാണെന്നും ഇവർ ആരോപിച്ചു.

അതേസയമം തനിക്കു പറയാനുള്ളതു കേൾക്കാൻ ജഡ്ജി കൂട്ടാക്കാത്തതുകൊണ്ടാണ് തുടർച്ചയായി ഒച്ചവച്ചതെന്നും പ്രതി പറയുന്നു.

add image

Latest


add image
add image
add image
add image
Top