logo
Breaking News


ബിഹാറിന് പിന്നാലെ യുപിയിലെ അഭയകേന്ദ്രത്തിലും പീഡനം; 24 പെൺകുട്ടികളെ മോചിപ്പിച്ചു

News Desk | Updated on:   Aug  06,  2018  05:15 pm

ഉത്തർപ്രദേശിലെ ദേവരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് പീഡനവും അടിമപ്പണിയും

ദേവരിയ: രാജ്യത്തെ നടുക്കിയ ബീഹാർ അഭയകേന്ദ്രത്തിലെ പീഡനത്തിന് പിന്നാലെ ഉത്തർപ്രദേശിലും സമാനസംഭവം. ഉത്തർപ്രദേശിലെ ദേവരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് പീഡനവും അടിമപ്പണിയും. ഇവിടെ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരിയായ പെണ്‍കുട്ടി വിവരമറിയിച്ചതിനെത്തുടർന്ന് 24 പെണ്‍കുട്ടികളെ പൊലീസ് മോചിപ്പിച്ചു.

അഭയകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയ പെൺകുട്ടി 15നും 18നും ഇടയിലുള്ള പെണ്‍കുട്ടികളെ ലൈംഗികവൃത്തിയ്ക്കും വീട്ടുപണിയ്ക്കും നിര്‍ബന്ധിച്ചിരുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആകെ 42 പെണ്‍കുട്ടികളാണ് കണക്കുപ്രകാരം ഇവിടെയുള്ളത്. പക്ഷെ 18 പെണ്‍കുട്ടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അഭയ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി ഗിരിജാ ത്രിപാഠി, ഭര്‍ത്താവ് മോഹന്‍ ത്രിപാഠി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരുടെ മകളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആദ്യകാലങ്ങളില്‍ സംരക്ഷണകേന്ദ്രത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നുവെങ്കിലും നടത്തിപ്പിലെ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സഹായം നിര്‍ത്തലാക്കുകയും ലൈസൻസ് റദ്ദ് ചെയ്യുകയും സംരക്ഷണകേന്ദ്രം അടച്ചു പൂട്ടാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ലൈസൻസില്ലാതെ നിയമവിരുദ്ധമായി ഈ കേന്ദ്രം നടത്തിവരികയായിരുന്നു.

ബീഹാറിലെ മുസാഫര്‍പുറില്‍ 30 ഓളം പെണ്‍കുട്ടികള്‍ സര്‍ക്കാറിന് കീഴിലുള്ള സംരക്ഷണകേന്ദ്രത്തില്‍ ലൈംഗികചൂഷണത്തിന് വിധേയരായെന്ന വാർത്ത രാജ്യത്തിനു തന്നെ നാണക്കേടാകുകയാണ്.

add image

Latest


add image
add image
add image
add image
Top