logo

ഉപ്പളയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം: രണ്ട് ആർഎസ്എസ് പ്രവർത്തകർ കീഴടങ്ങി

Malabar Bureau | Updated on:   Aug  06,  2018  01:42 pm

ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വത‌ിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കാസർഗോഡ്: ഉപ്പള സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു ആർഎസ്എസ് പ്രവർത്തകർ പൊലീസിൽ കീഴടങ്ങി. ഉപ്പള പ്രതാപ് നഗർ
സ്വദേശികളായ അശ്വത്, കാര്‍ത്തിക് എന്നിവരാണ് കുമ്പള പോലീസിനു മുമ്പാകെ കീഴടങ്ങിയത്.

ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വത‌ിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നാലുപേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത്. അശ്വതിനും കൂട്ടാളികൾക്കും വേണ്ടി സംസ്ഥാന അതിർത്തികളിലുൾപ്പെടെ വ്യാപക തിരക്കിലാണ് പൊലീസ് നടത്തിയത്.

add image

Latest


add image
add image
add image
add image
Top