logo
Breaking News

കണ്ണൂരിൽ എസ്റ്റേറ്റ് തൊഴിലാളി തലയ്ക്ക് വെടിയേറ്റ് മരിച്ചു

Malabar Bureau | Updated on:   Aug  06,  2018  01:24 pm

വെടിയേറ്റ് തല ചിന്നി ചിതറിയ നിലയിലാണ്

ആലക്കോട്: മഞ്ഞപ്പുല്ലിലെ സ്വകാര്യ എസ്റ്റേറ്റിൽ തൊഴിലാളി തലയ്ക്ക് വെടിയേറ്റ് മരിച്ചു. മാതമംഗലം സ്വദേശി ഭരതനാണ് മരണപ്പെട്ടത്. സ്വകാര്യ വ്യക്തിയുടെ മഞ്ഞപ്പുല്ലിലെ കാപ്പിത്തോട്ടത്തിലെ കര്‍ഷക തൊഴിലാളിയാണ് ഭരതൻ. മഞ്ഞപ്പുല്ല് റിസോര്‍ട്ടിന് സമീപത്തായി പുലർച്ചയോടെയാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.

വെടിയേറ്റ് തല ചിന്നി ചിതറിയ നിലയിലാണ്. വലതു കക്ഷത്തിനു സമീപത്ത് നിന്നും തോക്ക് കണ്ടെടുത്തു. ആത്മഹത്യയോ, അബദ്ധത്തില്‍ തോക്ക് പൊട്ടിയതോ ആവാനാണ് സാധ്യത എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് ഊർജിതമായ അന്വേഷണം ആരംഭിച്ചു.

add image

Latest


add image
add image
add image
add image
Top