logo

അഭിമന്യു വധം; മുഖ്യപ്രതികളില്‍ ഒരാൾകൂടി പിടിയിൽ

News Desk | Updated on:   Aug  06,  2018  12:31 pm

മഹാരാജാസ് കോളേജിലേക്ക് ആയുധങ്ങളുമായെത്തിയതില്‍ പ്രധാനിയാണ് ഇയാൾ

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും ഡിവൈഎഫ്‌ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി സ്വദേശിയായ റെജീബാണ് പോലീസ് പിടിയിലായത്.

മഹാരാജാസ് കോളേജിലേക്ക് ആയുധങ്ങളുമായെത്തിയതില്‍ പ്രധാനിയാണ് ഇയാൾ എന്ന് പോലീസ് പറയുന്നു. മാത്രമല്ല ആക്രമണത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

കേസില്‍ ഇതോടെ പിടിയിലായ പ്രതികളുടെ എണ്ണം 16 ആയി. അഭിമന്യുവിനെ ആക്രമിച്ച സംഘത്തില്‍പെട്ട ഒമ്പത് പേരില്‍ ആറുപേര്‍ നെട്ടൂരില്‍ നിന്നുള്ളവരാണ്. ഒപ്പംതന്നെ പള്ളുരുത്തി, കൊച്ചി സ്വദേശികളായ മുന്നുപേര്‍കൂടിയുണ്ടായിരുന്നു. അഭിമന്യുവിനെ കുത്തിയതാരാണെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. റെജീബിനെ ചോദ്യംചെയ്യുന്നതില്‍ കൂടി ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് പോലീസ് കരുതുന്നത്.

add image

Latest


add image
add image
add image
add image
Top