logo

ശിശുമരണ നിരക്ക് കുറയ്ക്കാൻ കൂട്ട മുലയൂട്ടൽ സംഘടിപ്പിച്ച് ഫിലിപ്പെയിൻസ്

News Desk | Updated on:   Aug  06,  2018  12:14 pm

2016 കണക്കുപ്രകാരം ഫിലിപ്പെയിൻസിൽ 1000 ൽ 27 കുട്ടികൾ 5 വയസിനു മുൻപ് മരണപ്പെടുന്നു

മനില: ശിശുമരണ നിരക്ക് കുറയ്ക്കാൻ കൂട്ട മുലയൂട്ടൽ സംഘടിപ്പിച്ച് സർക്കാർ. ഫിലിപ്പെയിനിലെ മനില സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകി.

2016 കണക്കുപ്രകാരം ഫിലിപ്പെയിൻസിൽ 1000 ൽ 27 കുട്ടികൾ 5 വയസിനു മുൻപ് മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് . ആരോഗ്യ സ്ഥിതി മോശമായതിനാലാണ് ഇതിൽ 90% കുട്ടികളും മരണപ്പെടുന്നത്. കുട്ടികളുടെ ആരോഗ്യത്തിൽ മുലപ്പാലിന്റെ പങ്ക് വളരെ വലുതാണ്. എന്നാൽ പലകാരണത്താൽ അമ്മമാർ ജനിച്ചു മാസങ്ങൾ ആകുന്നതിനു മുൻപ് കുട്ടികളെ മുലയൂട്ടുന്നത് നിർത്തുന്നു. നവജാത ശിശുക്കൾക്ക് മുലയൂട്ടുന്നതിന് കൂടുതൽ അമ്മമാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമിട്ട് സർക്കാർ കൂട്ട മുലയൂട്ടൽ പരുപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഫിലിപ്പെയിൻസിൽ 61 കൂട്ട മുലയൂട്ടൽ പരിപാടികളാണ് നടന്നത്.

നൃത്തത്തിന്റെയും പാട്ടിന്റെയും അകമ്പടിയോടെ1500ഓളം അമ്മമാരാണ് കുഞ്ഞുങ്ങൾക്ക് മുലയൂട്ടിയത്. 'മുലയൂട്ടൽ എന്നാൽ സ്നേഹമാണ്. പൊതുസ്ഥലത്ത് ഇത് ചെയ്യുക പ്രയാസകരമാണ്. എന്നാൽ സ്നേഹത്തിന് വേണ്ടിയാണ് ഞങ്ങളിത് ചെയ്തത്' - 38 കാരിയായ അബ്ഗേൾ ലിംചാപ് പറഞ്ഞു. സൂപ്പർ ഹീറോ വേഷത്തിലെത്തിയ അവർ തന്റെ 11മാസവും അഞ്ചുവയസും പ്രായമുള്ള രണ്ട് കുട്ടികൾക്കാണ് മുലയൂട്ടിയത്.

ജോലി ചെയുന്നത് കാരണവും ശാരീരിക ക്ഷീണവും കൊണ്ട് ചില സമയങ്ങളിൽ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ മടിച്ചു നിൽക്കാറുണ്ട്. എന്നാൽ അവരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചതിനുശേഷം ഉറക്കം പോലും കളഞ്ഞു മുലയൂട്ടാറുണ്ട് എന്നും പരുപാടിയിൽ പങ്കെടുത്ത അമ്മമാർ പറയുന്നു.

കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ മുലപ്പാൽ നൽകണമെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും നിർദേശിക്കുന്നുണ്ട്. ആദ്യത്തെ ആറുമാസം മുലപ്പാൽ മാത്രമേ കുട്ടികൾക്ക് നൽകാവൂയെന്നും ഈ സംഘടനകൾ പറയുന്നു. എന്നാൽ അഞ്ചിൽ മൂന്നു കുട്ടികൾക്കും ജനിച്ച് ആദ്യ മണിക്കൂറിൽ മുലപ്പാൽ കിട്ടുന്നില്ലെന്നാണ് കണക്ക്. ഇത് കുട്ടികളുടെ ആരോഗ്യത്തെയും ചിലപ്പോൾ അവരുടെ ജീവന് തന്നെയും ഭീഷണി ഉയർത്തുന്നതാണ്.

add image

Latest


add image
add image
add image
add image
Top