logo

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ വധ ഭീഷണി; ചിറക്കൽ ക്ഷേത്ര പൂജാരി അറസ്റ്റിൽ

News Desk | Updated on:   Aug  06,  2018  11:12 am

ഇന്നു പുലർച്ചെ ഒരു മണിയോടെ പൊലീസ് കൺട്രോൾ റൂമിലാണ് ഭീഷണി കോൾ വന്നത്

കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന ചടങ്ങിൽ ബോംബ് വെക്കുമെന്ന ഭീഷണി. ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെ പോലീസ് അറസ്റ് ചെയ്തു.

തൃശ്ശൂർ സെന്റ് തോമസ് കോളേജിന്റെ ജൻമശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ ബോംബ് വച്ച് കൊലപ്പെടുത്തും എന്നായിരുന്നു ഭീഷണി.ഇന്നു പുലർച്ചെ ഒരു മണിയോടെ പൊലീസ് കൺട്രോൾ റൂമിലാണ് ഭീഷണി കോൾ വന്നത്. ഉടൻതന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെ സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയുള്ള കുന്നംകുളം എ.സി.പി ടി.എസ്.സിനോജി​​​ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയരാമന്റെ വീട്ടിൽ എത്തി അറസ്റ്റു ചെയ്തു . മദ്യ ലഹരിയിൽ അറിയാതെ താൻ പറഞ്ഞു പോയതാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഞായറാഴ്ചയാണ് കേരളത്തിലെത്തിയത്.

add image

Latest


add image
add image
add image
add image
Top