logo
Breaking News

കോൺഗ്രസ്സ് നേതാക്കളെ ബിജെപിയിലെത്തിക്കാൻ അഡ്വ. പി എസ് ശ്രീധരൻ പിള്ള; പ്രത്യേക പദ്ധതിയുമായി കേന്ദ്ര നേതൃത്വം

Political Desk | Updated on:   Aug  06,  2018  04:53 am

നേരത്തെ കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏൽപ്പിച്ചപ്പോഴും ബിജെപി - ആർഎസ്എസ് നേതൃത്വങ്ങൾ ഇക്കാര്യം കുമ്മനത്തോട് ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കാൻ ബിജെപി നേതൃത്വത്തിന്റ പ്രത്യേക പദ്ധതി. സംസ്ഥാനത്തെ പാർട്ടിയുടെ പുതിയ അമരക്കാരനായി എത്തിയ അഡ്വ. പി എസ് ശ്രീധരൻ പിള്ളയുടെ പ്രഥമ ദൗത്യം ഇതാണ്. അസംതൃപ്തരായ കോൺഗ്രസ്സ് നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ എന്ന നിലയ്ക്കുള്ള ശ്രീധരൻ പിള്ളയുടെ ആദ്യ പത്രസമ്മേളനം. അസംതൃപ്തർ കോൺഗ്രസ് മേലങ്കിയുപേക്ഷിച്ച് പ്രാദേശിക കക്ഷിയുണ്ടാക്കണമെന്നും അത്തരക്കാരെ എൻഡിഎയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിന് ശ്രമം തുടങ്ങിയെന്നുമാണ് ശ്രീധരൻ പിള്ള വ്യക്തമാക്കിയത്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അഞ്ചാം മന്ത്രി വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിനകത്ത് രൂപപ്പെട്ട അസംതൃപ്തികൾ ഇപ്പോഴും നിലനിൽക്കുന്നതായാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. മൃദു ഹിന്ദുത്വ നിലപാടുള്ള കോൺഗ്രസ്സ് നേതാക്കളിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. ലീഗ് പറയുന്നതിനപ്പുറം പോവാൻ കഴിയാത്ത സ്ഥിതയാണ് ഇന്ന് കോൺഗ്രസിനെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അതുകൊണ്ടുതന്നെ ആ പാർട്ടിയിലെ നിരവധി നേതാക്കൾ അസംതൃപ്തരാണ്. അവരെയെല്ലാം ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കിയത് കൃത്യമായ സൂചനയാണ്.

നേരത്തെ കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ചുമതല ഏൽപ്പിച്ചപ്പോഴും ബിജെപി - ആർഎസ്എസ് നേതൃത്വങ്ങൾ ഇക്കാര്യം കുമ്മനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഐ പോലുള്ള പാർട്ടികളിൽ നിന്നും പുറത്താക്കപ്പെട്ട ചില അപ്രധാന പ്രാദേശിക നേതാക്കളെ ബിജെപിയിലെത്തിക്കാൻ മാത്രമാണ് കുമ്മനത്തിനു സാധിച്ചത്. ഇക്കാര്യത്തിൽ നേതൃത്വത്തിന് കുമ്മനം രാജശേഖരനോട് അസംതൃപ്തിയുമുണ്ടായിരുന്നു. സംസ്ഥാന കോൺഗ്രസ്സിനകത്തെ സാമുദായിക വിഷയങ്ങളും നേതൃത്വമില്ലായ്മയും മുതലെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ബിജെപി നേതൃത്വം.

add image

Latest


add image
add image
add image
add image
Top