logo

കാസർഗോഡ് സിപിഐഎം പ്രവർത്തകനെ ആർഎസ്എസ് ക്രിമിനൽ സംഘം കുത്തിക്കൊന്നു

Malabar Bureau | Updated on:   Aug  06,  2018  04:24 am

ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്.

കാസർഗോഡ്: ഉപ്പളയില്‍ സിപിഐഎം പ്രവര്‍ത്തകനെ ആർഎസ്എസ് ക്രിമിനൽ സംഘം കുത്തിക്കൊന്നു. സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിൽ വച്ച് ബൈക്കുകളിലെത്തിയ നാലംഗ ആർഎസ്എസ് ക്രിമിനൽ സംഘമാണ് കൊലപാതകം നടത്തിയത്.

ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സിപിഐഎം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സിദ്ദീഖിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലയാളി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലയാളിസംഘത്തിന്റെ ബൈക്കുകളിലൊന്ന് കൊലനടന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പ്രതികള്‍ കര്‍ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ അതിര്‍ത്തികളിലും, മംഗളൂരു ഉള്‍പെടെയുള്ള സ്ഥലങ്ങളിലേക്കും ഊർജ്ജിതമായ തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.

കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, കുമ്പള സി ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വൻ പൊലീസ് സംഘം പ്രതികളെപ്പിടികൂടുന്നതിനായി രംഗത്തുണ്ട്. എത്രയും വേഗം പ്രതികളെ വലയിലാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

add image

Latest


add image
add image
add image
add image
Top